ആന്റി മറേ-ഡേവിഡ്‌ ഫെറർ സെമി

ബീജിംഗ്‌: ടൂർണമെന്രിലെ ഒന്നാം സീഡ്‌ ആന്റി മറേ ചൈനീസ്‌ ഓപ്പൺ ടെന്നീസിന്റെ സെമിയിൽ പ്രവേശിച്ചു. അത്യന്തം വാശിയേറിയ മത്സരത്തിൽ ടൂർണമെന്ര് ക്വാളിഫയറും, ഡേവിസ്‌ കപ്പ്‌ ടീമിലെ സഹതാരവുമായ ബ്രിട്ടന്റെ തന്നെ കൈൽ എഡ്മുണ്ടിനെ‌‌ 7-6(11-9), 6-2 എന്ന സ്കോറിന്‌ പരാജയപ്പെടുത്തിയാണ്‌ മറേ സെമിയിലേക്കുള്ള ടിക്കറ്റ്‌ സ്വന്തമാക്കിയത്‌. സെമിയിൽ മറേ സ്പെയിനിന്റെ ഡേവിഡ്‌ ഫെററെ നേരിടും. സ്വരേവിനെ പരാജയപ്പെടുത്തിയാണ്‌ ഫെറർ സെമിയിൽ കടന്നത്‌.

മറ്റു മത്സരങ്ങളിൽ ഗ്രിഗോർ ദിമിത്രോവ്‌ രണ്ടാം സീഡായ റാഫേൽ നദാലിനെ നേരിട്ടുള്ള സെറ്റുകൾ അട്ടിമറിച്ച്‌ സെമിയിൽ പ്രവേശിച്ചപ്പോൾ കാനഡയുടെ മിലോസ്‌ റയോനിച്ച്‌ സ്പെയിനിന്റെ പാബ്ലോ കരേനോയെ തകർത്ത്‌ അവസാന നാലിൽ ഇടം പിടിച്ചു. വനിതകളിൽ മാഡിസൺ കീസ്‌ ആവേശോജ്വലമായ മത്സരത്തിൽ പെട്ര ക്വിവിറ്റോവയെ മൂന്ന് സെറ്റ്‌ നീണ്ട പോരാട്ടത്തിൽ മറികടന്ന് സെമിയിൽ കടന്നു. എലീന സ്വിറ്റോലിന, ജൊഹാന കോണ്ട, റാഡ്വാൻസ്ക‌ എന്നിവരാണ്‌ സെമിയിലേക്ക്‌ യോഗ്യത നേടിയ മറ്റു പ്രമുഖതാരങ്ങൾ