അബുലയ്യുടെ ഹാട്രിക്ക്, ലിൻഷാ മെഡിക്കൽസിന് ജയം

- Advertisement -

കർക്കിടാംകുന്നിൽ അഞ്ചാം ദിവസവും പൊടിപാറി. ആറു ഗോളുകൾ പിറന്ന വാശിയേറിയ മത്സരത്തിൽ ഷൂട്ടൗട്ടിൽ ന്യൂകാസിൽ ലക്കി സോക്കർ ആലുവയെ മറികടന്ന് ലിൻഷാ മെഡിക്കൽസ് മണ്ണാർക്കാട് ജേതാക്കളായി. 3-3ന് നിശ്ചിതസമയത്ത് തുല്യമായിരുന്ന കളിയിൽ പെനാൾട്ടിയിലാണ് ലിൻഷാ മെഡിക്കൽസ് മണ്ണാർക്കാട് ജയിച്ചത്.

ലിൻഷാ മെഡിക്കൽസ് മണ്ണാർക്കാടിന്റെ മുന്നേറ്റങ്ങൾ മാത്രം കണ്ട ഏകപക്ഷീയമായിരുന്ന മത്സരമായിരുന്നു ആദ്യ പകുതിയിൽ കർക്കിടാംകുന്ന് കണ്ടത്. ആദ്യ പകുതിയിൽ ലിൻഷാ മെഡിക്കൽസ് താരം അബുലയ്, ലക്കി സോക്കർ ഗോളി അർഷാദിനെ മറികടന്നു കൊണ്ട് ലിൻഷാ മെഡിക്കൽസിന് ലീഡ് നേടി കൊടുത്തു. രണ്ടാം പകുതിയുടെ ആദ്യത്തിൽ 2-0ത്തിനു പിറകിൽ പോയ ലക്കി സോക്കർ ആലുവ ശക്തമായ മുന്നേറ്റങ്ങളുമായി കളിയിലേക്ക് തിരിച്ചു വരികയായിരുന്നു. തുടർച്ചയായി രണ്ടു ഗോളുകൾ മടക്കി 2-2 എന്ന സമനില പിടിച്ച ന്യൂകാസിൽ ലക്കി സോക്കർ ആലുവയ്ക്ക് പക്ഷെ കളിയിലെ താരം അബുലയ്യുടെ ഹാട്രിക് തടുക്കാൻ കഴിഞ്ഞില്ല.

picsart_11-17-01-38-59അബുലയ്യുടെ മൂന്നാം ഗോളോടെ അവസാന നിമിഷം വരെ ലിൻഷാ മെഡിക്കൽസ് മുന്നിട്ടു നിന്നു. ലിൻഷാ മണ്ണാർക്കാട് വിജയം ഉറപ്പിച്ച അവസാന നിമിഷത്തിൽ വഴങ്ങിയ ഫ്രീ കിക്ക് ,മനോഹരമായ ഗോളാക്കി മാറ്റി ലക്കി സോക്കർ ആലുവ 3-3 എന്ന സമനില പിടിച്ചു. സമനില നേടി അടുത്ത നിമിഷം തന്നെ വിജയഗോളും ലക്കി സോക്കർ ആലുവ നേടിയെങ്കിലും റഫറി ഓഫ് സൈഡ് വിളിക്കുകയായിരുന്നു. പെനാൾട്ടിയിലേക്ക് നീണ്ട മത്സരം 5-4ന് ലിൻഷാ മെഡിക്കൽസ് മണ്ണാർക്കാട് വിജയിക്കുകയായിരുന്നു. ആവേശകരമായിരുന്നു മത്സരമെങ്കിലും മെയിൻ റഫറി ആലികോയയുടെയും ലൈൻ റഫറിയുടേയും അവസാന നിമിഷത്തിലെ തീരുമാനം വിവാദമായി.

ഇന്ന് കർക്കിടാംകുന്നിൽ നടക്കുന്ന മത്സരത്തിൽ സിദ്ര വെഡ്ഡിംഗ് സ്കൈ ബ്ലൂ ഏടപ്പാൾ സീസൺ പരാജയത്തോടെ തുടങ്ങിയ കെ ആർ എസ്‌ കോഴിക്കോടിനെ നേരിടും. രാത്രി 8.30നാണ് കിക്കോഫ്.

കൂടുതൽ സെവൻസ് വാർത്തകൾക്കു വേണ്ടി സന്ദർശിക്കുക https://facebook.com/keralafootbal

Advertisement