6 വിക്കറ്റ് നേട്ടവുമായി അക്ഷയ് ചന്ദ്രന്‍, ഓള്‍ഔട്ടായി മഹാരാഷ്ട്ര

കേരളത്തിന്റെ 456/9 എന്ന സ്കോര്‍ പിന്തുടര്‍ന്ന മഹാരാഷ്ട്ര ഒന്നാം ഇന്നിംഗ്സില്‍ 202നു പുറത്ത്. കേരളത്തിന്റെ അക്ഷയ് ചന്ദ്രന്റെ 6 വിക്കറ്റുകള്‍ നേടി ബൗളിംഗില്‍ മികച്ചു നിന്നു. മൂന്നാം ദിവസത്തെ കളി നിര്‍ത്തുമ്പോള്‍ കേരളം 86/3 എന്ന നിലയിലാണ്. ക്യാപ്റ്റന്‍ അക്ഷയ് ചന്ദ്രന്‍ (2*) റണ്ണൊന്നുമെടുക്കാതെ ആല്‍ബിന്‍ ഏലിയാസ് എന്നിവരാണ് ക്രീസില്‍. വിഷ്ണു എന്‍ ബാബു(29) മുഹമ്മദ് അസഹ്റുദ്ദീന്‍ (30) അക്വിബ് ഫസല്‍(21) എന്നിവരാണ് പുറത്തായ ബാറ്റ്സ്മാന്മാര്‍. മഹാരാഷ്ട്രയ്ക്ക് വേണ്ടി സോപെ രണ്ടും ഷെയ്ഖ് ഒരു വിക്കറ്റും നേടി.

തലേദിവസത്തെ 61/2 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച മഹാരാഷ്ട്രയ്ക്ക് നിശ്ചിതമായ ഇടവേളകളില്‍ വിക്കറ്റുകള്‍ നഷ്ടമായിക്കൊണ്ടിരുന്നു. മധ്യനിര ബാറ്റ്സ്മാന്മാരെല്ലാവരും രണ്ടക്കം കടന്നെങ്കിലും ലഭിച്ച തുടക്കം വലിയ സ്കോറാക്കി മാറ്റുന്നതില്‍ അവര്‍ പരാജയപ്പെട്ടു. 34 റണ്‍സ് നേടിയ സോപെ ആയിരുന്നു മഹാരാഷ്ട്ര നിരയിലെ ടോപ് സ്കോറര്‍.

അക്ഷയ് കെസി 2 വിക്കറ്റ് നേടിയപ്പോള്‍ അതിഫ് ബിന്‍ അഷ്റഫ് ആനന്ദ് ജോസഫ് എന്നിവര്‍ ഓരോ വിക്കറ്റ് നേടി.