പള്ളാത്തുരുത്തിക്ക് ഹാട്രിക്ക്!! കാട്ടിൽ തെക്കേതിൽ ചുണ്ടൻ തുഴഞ്ഞ് നെഹ്റു ട്രോഫി കിരീടത്തിൽ മുത്തമിട്ടു

അറുപത്തി എട്ടാമത് നെഹ്റു ട്രോഫി വള്ളംകളിയിൽ മഹാദേവികാട് കാട്ടിൽ തെക്കേതിൽ ചുണ്ടൻ മുത്തമിട്ടു.  പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ് തുഴഞ്ഞ കാട്ടിൽതെക്കേതിൽ ചുണ്ടൻ മൂന്ന് തുഴപ്പാട് വ്യത്യാസത്തിൽ മാത്രമാണ് ഒന്നാം സ്ഥാനത്ത് എത്തിയത്.

എൻ ഡി സി കുമരകം തുഴഞ്ഞ നടുഭാഗം ചുണ്ടൻ രണ്ടാം സ്ഥാനത്തും, പുന്നമടയുടെ വീയ്യാപുരം മൂന്നാം സ്ഥാനത്തും പോലീസ്റ്റിന്റെ ചമ്പക്കുളം നാലാമതും ഫിനിഷ് ചെയ്തു.

4 മിനിറ്റ് 30.77 സെക്കന്റ്‌ കൊണ്ടാണ് നടുഭാഗം ഫൈനൽസിൽ ഫിനിഷ് ചെയ്തത്. കഴിഞ്ഞ രണ്ട് ടൂർണമെന്റിലും പള്ളാത്തുരുത്തി ബോട്ട് ക്ലബ് തന്നെ ആയിരുന്നു കിരീടം സ്വന്തമാക്കിയത്. അവസാനം നടുഭാഗം തുഴഞ്ഞും അതിനു മുമ്പ് ൽ പായിപ്പാടൻ ചുണ്ടൻ തുഴഞ്ഞുമായിരുന്നു വിജയം.

യു ബി സിയും കാരിച്ചാലും ഇത്തവണ ഫൈനലിൽ എത്തിയില്ല. യു ബി സി തുഴഞ്ഞ കാരിച്ചാൽ ലൂസേഴ്സ് ഫൈനലിൽ ഒന്നാമത് എത്തി.

NTBR Final Timings:

1. കാട്ടി – 4.30.77
2. നടുഭാഗം – 4.31.57
3. വീയപുരം – 4.31.61
4. ചമ്പകുളം – 4.31.70

68ആമത് നെഹ്റു ട്രോഫി വള്ളംകളി നാളെ

68ആമത് നെഹ്റു ട്രോഫി വള്ളംകളി നാളെ പുന്നമടക്കായലിൽ നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ആകും വള്ളം കളി ഉദ്ഘാടനം ചെയ്യുക. ഒമ്പത് വിഭാഗങ്ങളിൽ ആണ് ഇത്തവണ മത്സരം. 77 വള്ളങ്ങൾ ആകെ പുന്നമടക്കായലിൽ ഇറങ്ങും. ഇതിൽ 20 വള്ളങ്ങൾ ചുണ്ടൻ വിഭാഗത്തിൽ ആണ്. അഞ്ച് ഹീറ്റ്സുകളാണ് ചുണ്ടൻ വള്ളങ്ങളുടെ വിഭാഗത്തിൽ ഉണ്ടാവുക.

Credit: Facebook

അഞ്ച് ഹീറ്റ്സിൽ നിന്നും മികച്ച സമയം റെക്കോർഡ് ചെയ്യുന്ന നാലു ടീമുകൾ ഫൈനൽ റൗണ്ടിലേക്ക് മുന്നേറും. വൈകിട്ട് നാല് മണിക്ക് ശേഷമാലും ചുണ്ടൻ വള്ളങ്ങളുടെ ഫൈനൽ നടക്കുക. ചുണ്ടൺ വള്ളങ്ങളിൽ ആദ്യ ഒമ്പത് സ്ഥാനങ്ങളിൽ എത്തുന്നവർക്ക് അടുത്ത വർഷത്തെ ചാമ്പ്യൻസ് ബോട്ട് ലീഗിൽ പങ്കെടുക്കാൻ ആകും. നാളെ രാവിലെ 11ന് ചെറു വള്ളങ്ങളുടെ ഹീറ്റ്സോടെ മത്സരങ്ങൾക്ക് തുടക്കമാകും.

ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ ഈ സീസൺ തുടക്കം കൂടിയാണ് നെഹ്റു ട്രോഫി വള്ളംകളി.

Credit: Facebook

നടുഭാഗം ചുണ്ടനും പള്ളാത്തുരുത്തി ബോട്ട് ക്ലബും ചാമ്പ്യന്മാർ!!

അറുപത്തി ഏഴാമത് നെഹ്‌റു ട്രോഫി വള്ളംകളിയിൽ നടുഭാഗം ചുണ്ടൻ മുത്തമിട്ടു.  പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ് തുഴഞ്ഞ നടുഭാഗം ചുണ്ടൻ പതിനഞ്ചു തുഴപ്പാട് വ്യത്യാസത്തിലാണ് ഒന്നാം സ്ഥാനത്ത് എത്തിയത്. യു ബി സി കൈനകിരി തുഴഞ്ഞ ചമ്പക്കുളം ചുണ്ടൻ രണ്ടാം സ്ഥാനത്തും, പൊലീസ് ക്ലബിന്റെ കാരിച്ചാൽ മൂന്നാം സ്ഥാനത്തും ഫിനിഷ് ചെയ്തു.

4 മിനിറ്റ് 25 സെക്കന്റ്‌ കൊണ്ടാണ് നടുഭാഗം ഫൈനൽസിൽ ഫിനിഷ് ചെയ്തത്. കഴിഞ്ഞ വർഷവും പള്ളാത്തുരുത്തി ബോട്ട് ക്ലബ് തന്നെ ആയിരുന്നു കിരീടം സ്വന്തമാക്കിയത്. കഴിഞ്ഞ തവണ പായിപ്പാടൻ ചുണ്ടൻ തുഴഞ്ഞായിരുന്നു വിജയം. സച്ചിൻ ടെണ്ടുൽക്കർ മുഖ്യാതിഥിയായി എത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ മത്സരങ്ങൾക്ക് തിരിതെളിയിച്ചപ്പോൾ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നെഹ്‌റു ട്രോഫി ജലമേളയുടെ ഉദ്ഘാടനം നിർവഹിച്ചു. .

കനത്ത മഴ, നെഹ്രു ട്രോഫി വള്ളംകളി മാറ്റിവെച്ചു

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ നെഹ്രു ട്രോഫി വള്ളംകളി മാറ്റിവെക്കാൻ തീരുമാനിച്ചു. നാളെ പുന്നമടക്കായലില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ജലോത്സവമാണ് മാറ്റിവെച്ചത്. കഴിഞ്ഞ വർഷവും പ്രളയം കാരണം നെഹ്രു ട്രോഫി മാറ്റിവെച്ചിരുന്നു.ഇന്ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. പുതുക്കിയ തീയ്യതി പിന്നീടറിയിക്കും.

കഴിഞ്ഞ തവണ ഓഗസ്റ്റിൽ മാറ്റിവെച്ച വള്ളകളി പിന്നീട് നവംബറിൽ ആയിരുന്നു നടത്തിയത്. ഇത്തവണയും നവംബറിലേക്ക് മാറ്റിവെക്കാൻ ആണ് സാധ്യത. 67അ മത് നെഹ്റു ട്രോഫി ആയിരുന്നു ഇത്തവണ നടക്കേണ്ടിയിരുന്നത്. സംസ്ഥാനത്ത് കനത്ത മഴ തുടരും എന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു‌.

നെഹ്റു ട്രോഫി വള്ളംകളി മാറ്റി വെച്ചു

ഓഗസ്റ്റ് 11നു പുന്നമട കായലില്‍ നടക്കേണ്ടിയിരുന്ന നെഹ്റു ട്രോഫി വള്ളംകളി 2018 മാറ്റി വെച്ചു. കനത്ത മഴയും വെള്ളപ്പൊക്കവും കാരണമാണ് ഈ തീരുമാനമെന്നാണ് ടൂറിസം വകുപ്പിന്റെ അറിയിപ്പ്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ആയിരുന്നു ഈ വര്‍ഷത്തെ മുഖ്യാതിഥി. ഇതിനോടൊപ്പം ആരംഭിക്കേണ്ട ചാമ്പ്യന്‍സ് ബോട്ട് ലീഗിന്റെ ആരംഭവും ഇതോടെ വൈകും.

പുതിയ തീയ്യതി വരും ദിവസങ്ങളില്‍ തന്നെ അറിയിക്കുമെന്നാണ് അറിയുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version