കേരള ഗെയിംസ്; കൊല്ലത്തിന് എതിരെ ഏഴ് ഗോളടിച്ച് പാലക്കാട്

Newsroom

കേരള ഗെയിംസ് പുരുഷ ഫുട്ബോളിൽ പാലക്കാടിന് വലിയ വിജയം. ഇന്ന് മഹാരാജാസ് ഗ്രൗണ്ടിൽ വെച്ച് കൊല്ലത്തെ നേരിട്ട പാലക്കാട് ഒന്നിനെതിരെ ഏഴ് ഗോളുകൾക്ക് ആണ് വിജയിച്ചത്. പാലക്കാടിനായി മഹേഷ് ഇരട്ട ഗോളുകൾ നേടി. പ്രണവ്, രമേഷ്, സുജിത്, അർജുൻ രാജ് എന്നിവരാണ് പാലക്കാടിന്റെ മറ്റു സ്കോറേഴ്സ്. ഒരു സെൽഫ് ഗോളും പാലക്കാടിന് അനുകൂലമായി ലഭിച്ചു. സതീഷ് ആണ് കൊല്ലത്തിന്റെ ആശ്വാസ ഗോൾ നേടിയത്.