കേരള ഗെയിംസ്, ഫുട്ബോളിൽ കോട്ടയത്തിന് ആദ്യ വിജയം

കേരള ഗെയിംസിന്റെ ഭാഗമായി നടക്കുന്ന ഫുട്ബോൾ മത്സരങ്ങളിൽ പുരുഷ വിഭാഗത്തിൽ കോട്ടയത്തിന് ആദ്യ വിജയം. ഇന്ന് രാവിലെ മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ കോട്ടയം മൂന്നിനെതിരെ നാലു ഗോളുകൾക്ക് എറണാകുളത്തെ ആണ് പരാജയപ്പെടുത്തിയത്. ഒരു ഘട്ടത്തിൽ എറണാകുളം 3-1ന് മുന്നിൽ ആയിരുന്നു. അവിടെ നിന്നാണ് മത്സരം കോട്ടയം സ്വന്തമാക്കിയത്.Img 20220504 Wa0012

എറണാകുളത്തിനായി 14ആം മിനുട്ടിൽ ആദിഥ്യൻ ലീഡ് നൽകി. 32ആം മിനുട്ടിൽ രാഹുൽ വേണു കോട്ടയത്തിന് സമനില നൽകി. 41ആം മിനുട്ടിലും 49ആം മിനുട്ടിലും ഉണ്ണികൃഷ്ണൻ ഗോൾ നേടിയതോടെ 3-1ന് എറണാകുളം മുന്നിൽ എത്തി.

അവിടെ നിന്ന് പൊരുതിയ കോട്ടയം 56ആം മിനുട്ടിൽ പ്രവീണിലൂടെ ഗോൾ നേടിക്കൊണ്ട് തിരിച്ചടി തുടങ്ങി. 65ആം മിനുട്ടിൽ ഹഫീസിലൂടെ സമനിലയും നേടി. പിന്നീട് 73ആം മിനുട്ടിൽ വിഷ്ണുവിലൂടെ കോട്ടയം വിജയ ഗോളും നേടി.