ഹോക്കി വേള്‍ഡ് ലീഗ് സെമിഫൈനലുകള്‍ക്ക് ഇന്ന് ആരംഭം

ഹോക്കി വേള്‍ഡ് ലീഗ് സെമി ഫൈനല്‍ ആദ്യ പാദത്തിനു ഇന്ന് തുടക്കം. ലണ്ടണില്‍ നടക്കുന്ന ടൂര്‍ണ്ണമെന്റില്‍ ഇന്ത്യ ഗ്രൂപ്പ് ബിയില്‍ ഇന്ന് തങ്ങളുടെ ആദ്യ മത്സരത്തില്‍ സ്കോട്‍ലാന്‍ഡിനെ നേരിടും. പാക്കിസ്ഥാന്‍, നെതര്‍ലാന്‍ഡ്, കാനഡ എന്നീ രാജ്യങ്ങളാണ് ഗ്രൂപ്പിലെ മറ്റു അംഗങ്ങള്‍. ഗ്രൂപ്പ് എ യില്‍ ഇന്നത്തെ ആദ്യ മത്സരത്തില്‍ അര്‍ജന്റീന ദക്ഷിണകൊറിയയെ നേരിടും. ഇംഗ്ലണ്ടും, മലേഷ്യയും, ചൈനയുമാണ് ഗ്രൂപ്പിലെ മറ്റു ടീമുകള്‍.

ഇന്ത്യയുടെ മത്സരങ്ങള്‍ ജൂണ്‍ 17നു കാനഡയുമായും, ജൂണ്‍ 18നു പാക്കിസ്ഥാനുമായും ജൂണ്‍ 20നു നെതര്‍ലാന്‍ഡുമായാണ്.

ടൂര്‍ണ്ണമെന്റിന്റെ രണ്ടാം പാദം ജൂലായ് 9 2017ല്‍ ജോഹാന്നസ്ബര്‍ഗില്‍ നടക്കും.

ഗ്രൂപ്പ് എ : ന്യൂസിലാണ്ട്, ഫ്രാന്‍സ്, സ്പെയിന്‍, ജപ്പാന്‍, ഓസ്ട്രേലിയ
ഗ്രൂപ്പ് ബി :ബെല്‍ജിയം, ഈജിപ്റ്റ്, ദക്ഷിണാഫ്രിക്ക, അയര്‍ലാണ്ട്, ജര്‍മ്മനി

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഗോകുലം ഇനി കോഴിക്കോടിന്റെ ക്ലബ്, മാറ്റം മലപ്പുറം ജില്ല സ്പോർട്സ് കൗൺസിലിനോട് പ്രതിഷേധിച്ച്
Next articleറയലിന്റെ പുതിയ ജേഴ്സി ഇറങ്ങി