സമനിലയില്‍ അവസാനിച്ച് സ്പെയിന്‍ ന്യൂസിലാണ്ട് മത്സരം

- Advertisement -

ലോകകപ്പ് ഹോക്കി ഗ്രൂപ്പ് എ മത്സരത്തില്‍ ഇന്ന് നടന്ന ആദ്യ മത്സരം സമനിലയില്‍. സ്പെയിനും ന്യൂസിലാണ്ടും തമ്മിലുള്ള മത്സരം സമനിലയില്‍ അവസാനിക്കുകയായിരുന്നു. 2 ഗോള്‍ വീതം നേടിയാണ് ടീമുകള്‍ പോയിന്റുകള്‍ പങ്കുവെച്ചത്. ആദ്യ പകുതിയില്‍ രണ്ട് ഗോള്‍ നേടി സ്പെയിന്‍ മുന്നിലായിരുന്നുവെങ്കിലും മത്സരത്തിന്റെ അവസാന നിമിഷങ്ങളില്‍ സ്പെയിനിന്റെ പ്രതീക്ഷകളെ തകര്‍ത്ത് ന്യൂസിലാണ്ട് സമനില നേടിയെടുത്തു.

9ാം മിനുട്ടില്‍ ആല്‍ബര്‍ട്ട് ബെല്‍ട്രാനും 7ാം മിനുട്ടില്‍ അല്‍വാരോ ഇഗ്ലേസിയാസുമായിരുന്നു സ്പെയിനിന്റെ ഗോള്‍ സ്കോറര്‍മാര്‍. അതേ സമയം 50ാം മിനുട്ടില്‍ ഹെയ്ഡന്‍ ഫിലിപ്സിലൂടെ ഒരു ഗോള്‍ മടക്കിയ ന്യൂസിലാണ്ട് മത്സരം അവസാനിക്കുവാന്‍ 4 മിനുട്ട് മാത്രം ബാക്കി നില്‍ക്കെ കെയിന്‍ റസ്സല്‍ പെനാള്‍ട്ടി കോര്‍ണറിലൂടെ ടീമിനു സമനില നേടിക്കൊടുക്കുകയായിരുന്നു.

Advertisement