ഇന്ത്യ കരുതിയിരിക്കുക, നെതര്‍ലാണ്ട്സ് എത്തുന്നത് ഗോളുകള്‍ വാരിക്കൂട്ടിയ ശേഷം

നേരിട്ട് ക്വാര്‍ട്ടറിലേക്ക് യോഗ്യത നേടാനായില്ലെങ്കിലും ഗോളുകള്‍ വാരിക്കൂട്ടിയാണ് നെതര്‍ലാണ്ട്സ് പുരുഷ ഹോക്കി ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് എത്തിയിരിക്കുന്നത്. നെതര്‍ലാണ്ട്സ് ക്രോസ് ഓവര്‍ മത്സരത്തില്‍ 5-0 എന്ന സ്കോറിനു കാനഡയെ പരാജയപ്പെടുത്തിയാണ് ഇന്ത്യയ്ക്കെതിരെ ക്വാര്‍ട്ടര്‍ പോരിനു കളമൊരുക്കിയിരിക്കുന്നത്. ആദ്യ പകുതിയില്‍ 2-0നു നെതര്‍ലാണ്ട്സ് മുന്നിലായിരുന്നു.

തിജ്സ് വാന്‍ ഡാം രണ്ട് ഗോള്‍ നേടിയപ്പോള്‍ ലാര്‍സ് ബാല്‍ക്ക്, റോബര്‍ട്ട് കെംപെര്‍മാന്‍, തിയറി ബ്രിങ്ക്മാന്‍ എന്നിവര്‍ ഓരോ ഗോളുകളും നേടി.

Previous articleഗോവയെയും തോൽപ്പിച്ച് പൂനെ സിറ്റി, പോയന്റ് ടേബിളിൽ കേരള ബ്ലാസ്റ്റേഴ്സിനെ മറികടന്നു
Next articleകുപ്പൂത്ത് സെവൻസിൽ അൽ മദീന സെമിയിൽ