ക്രോസ് ഓവര്‍ മത്സരങ്ങളില്‍ ജയം സ്വന്തമാക്കി ഇംഗ്ലണ്ടും ഫ്രാന്‍സും

ക്രോസ് ഓവര്‍ ജയം സ്വന്തമാക്കി ഇംഗ്ലണ്ടും ഫ്രാന്‍സും. ജയത്തോടെ ഇരു ടീമുകളും ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് യോഗ്യത നേടി. ഇംഗ്ലണ്ട് ന്യൂസിലാണ്ടിനെയും ഫ്രാന്‍സ് ചൈനയെയുമാണ് പരാജയപ്പെടുത്തിയത്. ക്വാര്‍ട്ടറില്‍ ഇംഗ്ലണ്ട് അര്‍ജന്റീനയെയും ഫ്രാന്‍സ് ഓസ്ട്രേലിയയെും നേരിടും. 2-0 എന്ന സ്കോറിനു ഇംഗ്ലണ്ട് ന്യൂസിലാണ്ടിനെ പരാജയപ്പെടുത്തിയത്. വില്‍ കാല്‍നാന്‍, ലൂക്ക് ടെയിലര്‍ എന്നിവരാണ് ഇംഗ്ലണ്ടിന്റെ സ്കോറര്‍മാര്‍.

ഏകപക്ഷീയമായ ഒരു ഗോളിനാണ് ഫ്രാന്‍സ് ചൈനയെ കീഴടക്കിയത്. 36ാം മിനുട്ടില്‍ ടിമോത്തി ക്ലെമന്റ് ആണ് ടീമിന്റെ ഗോള്‍ നേടിയത്.