
- Advertisement -
തങ്ങളുടെ അരങ്ങേറ്റ ലോകകപ്പില്‍ തോല്‍വി അറിയാതെ ചൈനയുടെ യാത്ര. ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിനെ 2-2 എന്ന സ്കോറിനു സമനിലയില്‍ കുരുക്കിയ ചൈന രണ്ടാം മത്സരത്തില്‍ അയര്ലണ്ടുമായി സമനിലയില്‍ പിരിഞ്ഞു. ആദ്യ പകുതിയില്‍ ഗോള്‍ വീഴാതിരുന്ന ശേഷം ചൈന രണ്ടാം പകുതിയില്‍ ലീഡ് നേടുകയായിരുന്നു. എന്നാല്‍ തൊട്ടടുത്ത മിനുട്ടില്‍ അയര്‍ലണ്ട് ഗോള്‍ മടക്കി മത്സരം സമനിലയിലാക്കി.
43ാം മിനുട്ടില്‍ ജിന്‍ ഗുവോ ആണ് ചൈനയുടെ അക്കൗണ്ട് തുറന്നത്. 44ാം മിനുട്ടില്‍ അലന് സോതേണ്‍ അയര്‍ലണ്ടിനായി ഗോള്‍ നേടി.
Advertisement