ആദ്യം ഞെട്ടി ബെല്‍ജിയം, പിന്നീട് ഗോള്‍വര്‍ഷം

ദക്ഷിണാഫ്രിക്കയ്ക്കെതിരെ മികച്ച വിജയവുമായി ബെല്‍ജിയം. മത്സരത്തിന്റെ ഒന്നാം മിനുട്ടില്‍ ദക്ഷിണാഫ്രിക്കയുടെ നിക്കോളസ് സ്പൂണര്‍ നേടിയ ഗോളില്‍ ബെല്‍ജിയം ഒന്ന് പതറിയെങ്കിലും ആദ്യ ക്വാര്‍ട്ടറില്‍ തന്നെ അലക്സാണ്ടര്‍ ഹെന്‍ഡ്രിക്സിന്റെ ഗോളില്‍ ബെല്‍ജിയം ഒപ്പമെത്തുകയായിരുന്നു. ആദ്യ പകുതിയില്‍ തന്നെ സൈമണ്‍ ഗൗഗ്നാര്‍ഡിന്റെയും ലോയിക് ലുയാപെര്‍ട്ടിന്റെയും ഗോളുകളില്‍ ബെല്‍ജിയം 4-1നു മുന്നിട്ട് നിന്നു.

രണ്ടാം പകുതിയില്‍ 48ാം മിനുട്ടില്‍ സെഡ്രിക് ചാര്‍ലിയര്‍ നേടിയ ഗോളില്‍ ബെല്‍ജിയം തങ്ങളുടെ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കുകയായിരുന്നു. 5-1 എന്ന സ്കോറിനാണ് മത്സരം ബെല്‍ജിയം സ്വന്തമാക്കിയത്.

Previous articleബവേറിയൻ ഡെർബിയിൽ ബയേൺ മ്യൂണിക്കിന് ജയം
Next articleറിവിയർ ഡെർബിയിൽ ഷാൽകെയെ പരാജയപ്പെടുത്തി ബൊറൂസിയ ഡോർട്ട്മുണ്ട്