ഫ്രാന്‍സിന്റെ പടയോട്ടത്തിനു വിരാമം കുറിച്ച് ഓസ്ട്രേലിയ

ഇന്ന് നടന്ന രണ്ടാം ക്വാര്‍ട്ടര്‍ ഫൈനലില്‍ തോല്‍വിയേറ്റ് വാങ്ങി ഫ്രാന്‍സിനു മടക്കം. ഓസ്ട്രേലിയ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്കാണ് ഫ്രാന്‍സിനെ കീഴടക്കിയത്. ജെറിമി ഹേവാര്‍ഡ്, ബ്ലേക്ക് ഗോവേഴ്സ്, ആരന്‍ സാല്‍േവ്‍സ്കി എന്നിവരാണ് ഓസ്ട്രേലിയയുടെ ഗോള്‍ സ്കോറര്‍മാര്‍. ആദ്യ പകുതിയില്‍ ഓസ്ട്രേലിയ 2-0നു മുന്നിലായിരുന്നു.

4ാം മിനുട്ടില്‍ ജെറിമി ഓസ്ട്രേലിയയുടെ ഗോള്‍ സ്കോറിംഗ് ആരംഭിയ്ക്കുകയായിരുന്നു. 19ാം മിനുട്ടില്‍ ബ്ലേക്ക് ഗോവേഴ്സും 37ാം മിനുട്ടില്‍ ആരനും ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി.

Previous articleവിളിച്ചാൽ ഇനിയും സ്‌പെയിനിന് വേണ്ടി കളിക്കാൻ തയ്യാർ- കസിയസ്
Next articleകുപ്പൂത്ത് ഗോൾ മഴ, ഒമ്പതു ഗോൾ പിറന്ന മത്സരത്തിൽ ഫിഫയ്ക്ക് ജയം