ലോകകപ്പിനായി ഇന്ത്യന്‍ സംഘം യാത്രയായി

- Advertisement -

ലണ്ടനില്‍ ജൂലൈ 21നു ആരംഭിക്കുന്ന ലോകകപ്പ് വനിത ഹോക്കി ടൂര്‍ണ്ണമെന്റിനുള്ള ഇന്ത്യന്‍ സംഘം ഇന്ന് ഡല്‍ഹി അന്താരാഷ്ട്ര എയര്‍പ്പോര്‍ട്ടില്‍ നിന്ന് യാത്രയായി. ടൂര്‍ണ്ണമെന്റില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന 18 അംഗ സംഘത്തെ റാണി രാംപാല്‍ ആണ് നയിക്കുന്നത്. ഇന്ത്യ ഇംഗ്ലണ്ട്, യുണൈറ്റഡ് സ്റ്റേറ്റ്സ്, അയര്‍ലണ്ട് എന്നിവര്‍ക്കൊപ്പം ഗ്രൂപ്പ് ബിയിലാണ് കളിക്കുന്നത്.

ലോക റാങ്കിംഗില്‍ 10ാം സ്ഥാനത്താണ് ഇന്ത്യ. ഗ്രൂപ്പില്‍ അയര്‍ലണ്ട് മാത്രമാണ് റാങ്കിംഗില്‍ ഇന്ത്യയ്ക്ക് പിന്നിലായി ഉള്ളത്. ജൂലൈ 12നു ഇന്ത്യ ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിനെ നേരിടും. ജൂലൈ 26നു അയര്‍ലണ്ടും ജൂലൈ 29നു യുഎസുമാണ് ഇന്ത്യയുടെ മറ്റു എതിരാളികള്‍. ഓഗസ്റ്റ് അഞ്ചിനാണ് ലോകകപ്പ് ഫൈനല്‍.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement