അയര്‍ലണ്ടിനു ആദ്യ തോല്‍വി നല്‍കി ഇംഗ്ലണ്ട്, രണ്ടാം സ്ഥാനക്കാരായി ക്രോസ് ഓവര്‍ മത്സരത്തിനു

മത്സരം അവസാനിക്കുവാന്‍ ഏഴ് മിനുട്ട് മാത്രം ശേഷിക്കെ ഗ്രൂപ്പ് ചാമ്പ്യന്മാരായ അയര്‍ലണ്ടിനെ വീഴ്ത്തി ഇംഗ്ലണ്ട്. ആദ്യ മത്സരത്തില്‍ യുഎസ്എയെയും രണ്ടാം മത്സരത്തില്‍ ഇന്ത്യയെയും പരാജയപ്പെടുത്തിയെത്തിയ അയര്‍ലണ്ട് ഇംഗ്ലണ്ട് മത്സരം സമനിലയിലേക്ക് നീങ്ങുമെന്ന തോന്നിപ്പിച്ച നിമിഷത്തിലാണ് ഇംഗ്ലണ്ടിന്റെ ഗിസെല്ലി ആന്‍സ്ലേ പെനാള്‍ട്ടി കോര്‍ണറിലൂടെ ഗോള്‍ നേടിയത്.

ഇതോടെ ഗ്രൂപ്പില്‍ രണ്ടാം സ്ഥാനക്കാരായി ഇംഗ്ലണ്ട് ക്രോസ് ഓവര്‍ മത്സരങ്ങള്‍ക്ക് യോഗ്യത നേടി. അയര്‍ലണ്ട് നേരിട്ട് ക്വാര്‍ട്ടറില്‍ കടന്നപ്പോള്‍ ഇംഗ്ലണ്ട് ക്വാര്‍ട്ടര്‍ സ്ഥാനത്തിനായി കൊറിയയെയാണ് നേരിടുന്നത്. ജൂലൈ 31നാണ് മത്സരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial