
ഇന്ത്യയുടെ സ്പാനിഷ് പര്യടനത്തിലെ രണ്ടാം മത്സരത്തിൽ സമനില. ഓരോ ഗോള്‍ വീതമടിച്ചാണ് ഇരു ടീമുകളും പിരിഞ്ഞത്. ആദ്യ മത്സരത്തില്‍ ഇന്ത്യ 3-0നു പരാജയപ്പെട്ടിരുന്നു. സ്പെയിനിനു വേണ്ടി ബെർട്ട ബോണസ്ട്രേയും ഇന്ത്യക്ക് വേണ്ടി അനുപ ബര്ലയുമാണ് ഗോളടിച്ചത്.
ആദ്യ രണ്ടു ക്വാർട്ടറുകളിൽ സ്പെയിനിന്റെ ആധിപത്യം ആയിരുന്നെങ്കിലും അവസാന രണ്ട ക്വാർട്ടറുകളിൽ ഇന്ത്യ തിരിച്ചു വന്നു. പതിനാലാം മിനുട്ടിലാണ് സ്പെയിൻ അക്കൗണ്ട് തുറന്നത്. എന്നാൽ നിരൂപയിലൂടെ 54 ആം മിനുട്ടിൽ ഇന്ത്യ തിരിച്ചടിച്ചു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
