
വേള്‍ഡ് ഹോക്കി ലീഗില്‍ ഇന്ത്യയ്ക്ക് പരാജയം. 4-1 എന്ന സ്കോറിനു അമേരിക്കയോടാണ് ഇന്ത്യ അടിയറവ് പറഞ്ഞത്. ഇന്നലെ നടന്ന പൂള് ബി മത്സരത്തില്‍ ഇന്ത്യന്‍ വനിതകള്‍ നിറം മങ്ങിയ പോരാട്ടമാണ് പുറത്തെടുത്തത്. 24ാം മിനുട്ടില്‍ ജില് വിറ്റമര് നേടിയ ഗോളിലൂടെ അമേരിക്ക ലീഡ് നേടി. ആദ്യ പകുതിയ്ക്ക് ശേഷം ഉണര്‍ന്ന് കളിച്ച ഇന്ത്യ ലിലിമ മിന്സിലൂടെ സമനില ഗോള്‍ നേടിയെങ്കിലും 40, 43, 49 മിനുട്ടുകളില്‍ ഗോളുകള്‍ നേടി അമേരിക്ക സ്വന്തമാക്കി. ജില് വിറ്റ്മര്‍ തന്റെ രണ്ടാം ഗോള്‍ നേടിയ മത്സരത്തില്‍ മിഷേല്‍ വിറ്റെസേ, ടെയ്ലര് വെസ്റ്റ് എന്നിവരാണ് മറ്റു സ്കോറര്‍മാര്‍.
ഇന്നലെ നടന്ന മറ്റു മത്സരങ്ങളില്‍ ഇംഗ്ലണ്ട്, അര്‍ജന്റീന എന്നിവര്‍ വിജയം നേടിയപ്പോള്‍ ജര്‍മ്മനി അയര്‍ലണ്ട് മത്സരം സമനിലയിലായി. 2-2 എന്ന സ്കോറിനാണ് മുഴുവന്‍ വിസില്‍ മുഴങ്ങിയപ്പോള്‍ ഇരു ടീമുകളും പിരിഞ്ഞത്. പോളണ്ടിനെ ഏകപക്ഷീയമായ മൂന്നു ഗോളുകള്‍ക്ക് ഇംഗ്ലണ്ട് തകര്‍ത്തപ്പോള്‍. ചിലിയ്ക്കെതിരെ 2-0 വിജയം അര്‍ജന്റീന സ്വന്തമാക്കി.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial