അസ്ലൻ ഷാ കപ്പ് : ആസ്‌ട്രേലിയ ഫൈനലിൽ

Australia's Matt Dawson, center, celebrates with his teammates after he scored the team's first goal against Great Britain during Sultan Azlan Shah Cup men's field hockey tournament in Ipoh, Malaysia on Wednesday, May 3, 2017. (AP Photo/Adrian Hoe)

ആസ്‌ട്രേലിയ സുൽത്താൻ അസ്ലൻ ഷാ കപ്പിൽ ഫൈനലിൽ കടക്കുന്ന ആദ്യ ടീമായി മാറി. നിലവിലെ ചാമ്പ്യന്മാരായ ആസ്‌ട്രേലിയ ഇന്ന് ഗ്രേറ്റ് ബ്രിട്ടനെ 2 – 1ന് പരാജയപ്പെടുത്തിയാണ് 26 മത് അസ്ലൻ ഷാ കപ്പിന്റെ ഫൈനലിൽ കടന്നത്.

ആവേശ്വോജ്വലമായ മത്സരത്തിൽ ഗോളടിക്കുവാൻ ഇരു ടീമുകളും മത്സരിക്കുന്ന കാഴ്ചയായിരുന്നു കണ്ടത്. 44 ആം മിനുട്ടിൽ ട്രെൻഡ് മിട്ടണിലൂടെ കൂക്കബുറാസ് ആദ്യ ഗോൾ നേടി. എന്നാൽ 51 ആം മിനുട്ടിൽ മാർക്ക് ഗ്ലെക്ഹോണിലൂടെ ഗ്രേറ്റ് ബ്രിട്ടൻ സമനില പിടിച്ചു. എന്നാൽ ബ്രിട്ടന്റെ ആഘോഷം അധികം നീണ്ടു നിന്നില്ല. തൊട്ടടുത്ത മിനുട്ടിൽ മാറ്റ് ഡോസൺ ഓസ്‌ട്രേലിയയുടെ വിജയഗോൾ നേടി.

ഞായറാഴ്ചയാണ് അസ്ലൻ ഷാ കപ്പ് ഫൈനൽ നടക്കുന്നത്. ഇന്നലെ നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ഇന്ത്യയെ ആസ്‌ട്രേലിയ പരാജയപ്പെടുത്തിയിരുന്നു. നാല് മത്സരങ്ങളിൽ നിന്നും മൂന്നു വിജയവും ഒരു സമനിലയുമായി പത്ത് പോയന്റുകൾ നേടി ഒന്നാം സ്ഥാനത്താണ് ആസ്‌ട്രേലിയ. 7 പോയന്റുകളുമായി ഇന്ത്യ രണ്ടാം സ്ഥാനത്തും ഗ്രേറ്റ് ബ്രിട്ടൻ മൂന്നാം സ്ഥാനത്തും തുടരുന്നു.