നാലാം മത്സരത്തില്‍ ഇന്ത്യയ്ക്ക് ദയനീയ പരാജയം

- Advertisement -

സ്പെയിന്‍ പര്യടനത്തില്‍ ഇന്ത്യയെ 1-4 എന്ന സ്കോറിനു പരാജയപ്പെടുത്തി സ്പെയിന്‍. ആദ്യ മത്സരത്തില്‍ പരാജയപ്പെട്ട ഇന്ത്യ രണ്ടാം മത്സരത്തില്‍ സമനിലയും മൂന്നാം മത്സരത്തില്‍ അവസാന നിമിഷത്തില്‍ വിജയവും നേടിയിരുന്നു. എന്നാല്‍ നാലാം മത്സരത്തില്‍ സ്പെയിനിനോട് പരാജയപ്പെട്ടതോടെ പരമ്പരയില്‍ 1-2നു ഇന്ത്യ പിന്നിലാണ്.

10ാം മിനുട്ടില്‍ ലോല റിയേരയും 19ാം മിനുട്ടില്‍ ജിമിനെസ് നേടിയ ഗോളില്‍ ഇന്ത്യ പിന്നില്‍ പോയിരുന്നുവെങ്കിലും ഉദിത 22ാം മിനുട്ടില്‍ ഇന്ത്യയ്ക്കായി ഒരു ഗോള്‍ മടക്കി. ആദ്യ പകുതി 2-1 എന്ന സ്കോറിനു സ്പെയിന്‍ ലീഡ് ചെയ്യുകയായിരുന്നു. 34ാം മിനുട്ടില്‍ റിയേരയും 37ാം മിനുട്ടില്‍ കാനോയും സ്പെയിനിനായി ഗോളുകള്‍ നേടിയപ്പോള്‍ 4-1ന്റെ ജയം ആതിഥേര്‍ക്കൊപ്പം നിന്നു.

ജൂണ്‍ 18നാണ് പരമ്പരയിലെ അവസാന മത്സരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement