അയര്‍ലണ്ടിനോടും തോറ്റ് ഇന്ത്യ, ജപ്പാനെ പരാജയപ്പെടുത്തി ദക്ഷിണാഫ്രിക്കയ്ക്ക് അഞ്ചാം സ്ഥാനം

ഏഴാം സ്ഥാനപ്പോരാട്ടത്തിലും പരാജയം ഏറ്റുവാങ്ങി ഇന്ത്യ. അയര്‍ലണ്ടിനോടാണ് ഇന്ത്യ 2-1 നു പരാജയപ്പെട്ടത്. മത്സരത്തിലെ 15ാം മിനുട്ടില്‍ ഗുര്‍ജിത് കൗര്‍ നേടിയ ഗോളിലൂടെ ഇന്ത്യ ലീഡ് നേടുകയായിരുന്നു. അടുത്ത രണ്ട് ക്വാര്‍ട്ടറിലും ആരും തന്നെ ഗോള്‍ നേടാതിരുന്ന മത്സരത്തില്‍ തുടരെതുടരെ രണ്ട് ഗോളുകള്‍ സ്വന്തമാക്കി അയര്‍ലണ്ട് ഇന്ത്യയെ ഞെട്ടിച്ചു. കാതറിന്‍ മുല്ലന്‍, ലിസി കോല്‍വിന്‍ എന്നിവരായിരുന്നു അയര്‍ലണ്ടിനായി ഗോളുകള്‍ നേടിയത്.

ഇന്ന് വനിത വിഭാഗത്തില്‍ നടന്ന മത്സരത്തില്‍ 2-1 എന്ന സ്കോറിനാണ് ജപ്പാനെ മറികടന്ന് ആതിഥേയരായ ദക്ഷിണാഫ്രിക്ക അഞ്ചാം സ്ഥാനം നേടിയത്. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ലിലിയന്‍ ഡു പ്ലെസിസും താരിന്‍ ഗ്ലാബ്സിയും ഗോള്‍ നേടിയപ്പോള്‍ ജപ്പാന്റെ ആശ്വാസ ഗോള്‍ യൂരി നാഗായി ആണ് നേടിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleടിഎന്‍പിഎല്‍ പ്രീമിയര്‍ ലീഗ് 2017 സീസണ്‍ ആദ്യ ജയം ടൂട്ടി പാട്രിയറ്റ്സ്
Next articleപുരുഷ വിഭാഗത്തില്‍ വിജയം കൊയ്ത് അയര്‍ലണ്ടും ഫ്രാന്‍സും