ശ്രീജേഷിന് ഗോൾ കീപ്പർ ഓഫ് ദി ഇയർ അവാർഡിന് നാമനിർദ്ദേശം

- Advertisement -

പി ആർ ശ്രീജേഷിന് ലോക ഹോക്കി ഫെഡറേഷന്റെ ‘ഗോൾ കീപ്പർ ഓഫ് ദി ഇയർ’ പുരസ്‍കാരത്തിനു നാമനിർദ്ദേശം.  ഇന്ത്യൻ ഹോക്കി ടീമിന്റെ ക്യാപ്റ്റനും കൂടിയായ ശ്രീജേഷ് എറണാകുളം സ്വദേശി ആണ്. 2016 റിയോ ഒളിംപിക്‌സിൽ ഇന്ത്യൻ ഹോക്കി ടീമിനെ നയിച്ചത് ശ്രീജേഷ് ആയിരുന്നു.

മികച്ച കളിക്കാരൻ, മികച്ച ഗോൾ കീപ്പർ, ഉയർന്നു വരുന്ന കളിക്കാരൻ, മികച്ച കോച്ച്,  മികച്ച അമ്പയർ എന്നിവർക്ക് എല്ലാ കൊല്ലവും ഹോക്കി ഫെഡറേഷൻ നൽകി വരുന്ന അവാർഡ് ആണ് ഇത്. ദുബൈയിൽ നടക്കുന്ന ഹോക്കി ഫെഡറേഷന്റെ വാർഷിക സമ്മേളനത്തിലാണ് നാമനിര്‍ദ്ദേശ പട്ടിക പുറത്തു വിട്ടത്. 23 വയസ്സിനു താഴെ ഉള്ളവർക്ക് നൽകുന്ന ‘റൈസിംഗ് സ്റ്റാർ’ വിഭാഗത്തിൽ   ഇന്ത്യയുടെ ഹാർമണപ്രീത് സിങ്ങിന് നാമനിര്‍ദ്ദേശം ലഭിച്ചു.

എല്ലാ വിഭാഗത്തിലും ഓരോ വർഷവും അഞ്ചു വീതം പുരുഷ/വനിതാ താരങ്ങളെ ആണ് ഹോക്കി ഫെഡറേഷൻ അവാർഡിന് നാമനിർദേശം  ചെയ്യുന്നത്. 2017 ജനുവരിയിൽ അവാർഡ് വിജയികളെ പ്രഖ്യാപിക്കും.

Photo Credit: NDTV

Advertisement