
ഹോക്കി വേള്‍ഡ് ലീഗിലെ ആദ്യ ജയം സ്വന്തമാക്കി പാക്കിസ്ഥാന്. ആദ്യ പകുതിയില്‍ ഒരു ഗോളിനു പിന്നിട്ട് നിന്ന ശേഷം മൂന്ന് ഗോളുകള്‍ തിരിച്ചടിച്ചാണ് പാക്കിസ്ഥാന് ടൂര്‍ണ്ണമെന്റിലെ ആദ്യ ജയം തങ്ങളുടെ അവസാന മത്സരത്തില്‍ സ്വന്തമാക്കിയത്. വെയ് ആഡംസ് ആണ് സ്കോട്ലാന്ഡിനു ലീഡ് നേടിക്കെൊടുത്തത് 34ാം മിനുട്ടില്‍ മുഹമ്മദ് ഇര്ഫാന് ജൂനിയര്‍ സമനില ഗോള്‍ പാക്കിസ്ഥാനായി നേടി. അര്സലന് മുഹമ്മദ് ഖാദിര്‍ അലീം മുഹമ്മദ് ബിലാല്‍ എന്നിവരാണ് പാക്കിസ്ഥാന്റെ മറ്റു ഗോളുകള്‍ നേടിയത്.
ഇന്നത്തെ രണ്ടാം മത്സരത്തില്‍ 3-1 നു തങ്ങളുടെ മൂന്നാം ജയം നെതര്‍ലാന്‍ഡ്സ് സ്വന്തമാക്കി. 14ാം മിനുട്ടില്‍ ലീഡ് നേടിയ നെതര്‍ലാന്‍ഡ്സിനെ ആദ്യ പകുതിയുടെ അവസാന മിനുട്ടിലാണ് സ്കോട്ട് ടപ്പറിലൂടെ കാനഡ സമനിലയില്‍ തളച്ചത്. രണ്ടാം പകുതിയില്‍ രണ്ട് ഗോള്‍ കൂടി നേടി നെതര്‍ലാന്‍ഡ്സ് വിജയം സ്വന്തമാക്കി. മിങ്ക് വാന്‍ ഡെര്‍ വീര്‍ഡെന്‍, ജോരിത് ക്രൂണ്, മിര്‍ക്കോ പ്രൂജ്സെര് എന്നിവരാണ് വിജയികള്‍ക്കായി ഗോള്‍ നേടിയത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial