ന്യൂസിലാണ്ടിനും ബെല്‍ജിയത്തിനു വിജയം

- Advertisement -

ഇന്നലെ നടന്ന ഹോക്കി വേള്‍ഡ് ലീഗ് മത്സരങ്ങളില്‍ മികച്ച വിജയം സ്വന്തമാക്കി ന്യൂസിലാണ്ടും, ബെല്‍ജിയവും. പൂള്‍ എയില്‍ ഇന്നലെ നടന്ന മൂന്നാം മത്സരത്തില്‍ ജപ്പാനെയാണ് ന്യൂസിലാണ്ട് പരാജയപ്പെടുത്തിയത്. 3-1 എന്ന സ്കോറിനാണ് ജപ്പാനെ ന്യൂസിലാണ്ട് തകര്‍ത്തത്. ജാരേഡ് പഞ്ചിയ, നിക് വു‍ഡ്സ്, സ്റ്റെഫന്‍ ജെന്നെസ്സ് എന്നിവര്‍ ന്യൂസിലാണ്ടിനായി ഗോള്‍ നേടിയപ്പോള്‍ മത്സരത്തിന്റെ അവസാന നിമിഷം ലഭിച്ച പെനാള്‍ട്ടി കോര്‍ണര്‍ ഗോളാക്കി മാറ്റി ഹിരോടാക സെന്‍ഡാനയാണ് ജപ്പാന്റെ ആശ്വാസ ഗോള്‍ നേടിയത്.

മറ്റൊരു മത്സരത്തില്‍ അയര്‍ലണ്ടിനെ രണ്ടിനെതിരെ ആറ് ഗോളുകള്‍ക്കാണ് ബെല്‍ജിയം തകര്‍ത്തത്. മത്സരത്തില്‍ 13ാം മിനുട്ടില്‍ ആദ്യ ഗോള്‍ നേടിയ അയര്‍ലണ്ടിനു തങ്ങളുടെ രണ്ടാം ഗോള്‍ നേടാന്‍ 57ാം മിനുട്ട് വരെ കാത്തിരിക്കേണ്ടി വന്നു. ഇതിനിടയ്ക്ക് മത്സരത്തില്‍ ബെല്‍ജിയത്തിന്റെ പൂര്‍ണ്ണാധിപത്യമായിരുന്നു. മൂന്ന് ഗോള്‍ നേടിയ ടോം ബൂണ്‍ ബെല്‍ജിയത്തിന്റെ ടോപ് സ്കോറര്‍ ആയി. ലോയിക് ലുയാപെര്‍ട് പെനാള്‍ട്ടി സ്ട്രോക്കിലൂടെയും സൈമണ്‍, സെഡ്രിക് എന്നിവര്‍ ഫീല്‍ഡ് ഗോളിലൂടെയും ബെല്‍ജിയത്തിന്റെ ലീഡ് വര്‍ദ്ധിപ്പിച്ചു. സ്റ്റീഫന്‍ കോള്‍, അലന്‍ സോതേണ്‍ എന്നിവരാണ് അയര്‍ലണ്ടിന്റെ ഗോള്‍ നേട്ടക്കാര്‍.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement