പാക്കിസ്ഥാനെ തകര്‍ത്ത് നെതര്‍ലാണ്ട്സ്, ഇംഗ്ലണ്ടിനും ജയം

- Advertisement -

ഹോക്കി വേള്‍ഡ് ലീഗ് സെമി ഫൈനല്‍ ഒന്നാം പാദ മത്സരങ്ങളില്‍ ഇന്നലെ നെതര്‍ലാണ്ട്സിനു ഇംഗ്ലണ്ടിനു ജയം. പാക്കിസ്ഥാനെ 4-0 നു തകര്‍ത്താണ് നെതര്‍ലാണ്ട്സ് തങ്ങളുടെ ടൂര്‍ണ്ണമെന്റിലെ ആദ്യ മത്സരം ആഘോഷിച്ചത്. 6, 26, 42. 49 മിനുട്ടുകളില്‍ ഗോള്‍ നേടി നെതര്‍ലാണ്ട്സ് മത്സരത്തിലെ ഓരോ ക്വാര്‍ട്ടറിലും ഗോള്‍ നേടുകയായിരുന്നു. തീയറി ബ്രിങ്ക്മാന്‍, മിര്‍ക്കോ പ്രൂജ്സര്‍, മിംഗ് വാന്‍ ഡെര്‍ വീര്‍ഡെന്‍, റോബര്‍ട് കെംപര്‍മാന്‍ എന്നിവരായിരുന്നു നെതര്‍ലാണ്ട്സിന്റെ ഗോള്‍ സ്കോറര്‍മാര്‍.

മറ്റൊരു മത്സരത്തില്‍ ഇംഗ്ലണ്ട് ചൈനയെ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി. മത്സരത്തിന്റെ 11ാം മിനുട്ടിലാണ് ഇരുഗോളുകളും സ്കോര്‍ ചെയ്യപ്പെട്ടത്. ബാരി മിഡില്‍ട്ടണ്‍, മാര്‍ക് ഗ്ലെഗോണ്‍ എന്നിവരായിരുന്നു സ്കോറര്‍മാര്‍.

ഇന്ന് നടക്കുന്ന മത്സരങ്ങളില്‍ പാക്കിസ്ഥാന്‍ കാനഡയെയും അര്‍ജന്റീന മലേഷ്യയെയും നേരിടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement