അര്‍ജന്റീനയെ തകര്‍ത്ത് നെതര്‍ലാന്‍ഡ്സ് ഹോക്കി വേള്‍ഡ് ലീഗ് ലണ്ടനിലെ ജേതാക്കള്‍

- Advertisement -

വേള്‍ഡ് ഹോക്കി ലീഗ് സെമിഫൈനല്‍ ആദ്യ പാദത്തിന്റെ വിജയികളായി നെതര്‍ലാന്‍ഡ്സ്. അര്‍ജന്റീനയുടെ ടൂര്‍ണ്ണമെന്റ് ജൈത്രയാത്രയെ 6-1 നു അവസാനിപ്പിച്ചാണ് നെതര്‍ലാന്‍ഡ്സ് ഈ നേട്ടം കൈവരിച്ചത്. നാലാം മിനുട്ടില്‍ വാലെന്റിന്‍ വെര്‍ഗ നെതര്‍ലാന്‍ഡ്സിന്റെ സ്കോറിംഗ് ആരംഭിച്ചു. 10 മിനുട്ടുകള്‍ക്ക് ശേഷം വെര്‍ഗാ വീണ്ടും വല കുലുക്കി. 27, 33, 35, 58 മിനുട്ടുകളില്‍ ഗോള്‍ നേടിയ നെതര്‍ലാന്‍ഡ്സിനെതിരെ അര്‍ജന്റീനയക്ക് 58ാം മിനുട്ടില്‍ മാത്രമാണ് ഗോള്‍ നേടാനായത്.

മറ്റൊരു മത്സരത്തില്‍ ഇംഗ്ലണ്ട് മലേഷ്യയെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് തകര്‍ത്ത് മൂന്നാം സ്ഥാനം സ്വന്തമാക്കി. ഹാരി മാര്‍ട്ടിന്‍ രണ്ട് ഗോളും, ഡേവിഡ് ആംസ്, ഫില്‍ റോപ്പര്‍ എന്നിവരും ഇംഗ്ലണ്ടിനായി ഗോളുകള്‍ നേടി. ഫൈസല്‍ സാരിയാണ് മലേഷ്യയുടെ ആശ്വാസ ഗോള്‍ നേടിയത്.

 

ഹോക്കി വേള്‍ഡ് ലീഗ് സെമിഫൈനല്‍ രണ്ടാം പാദം ജൂലായ് 9 മുതല്‍ ജോഹാന്നസ്ബര്‍ഗില്‍ ആരംഭിക്കും. രണ്ട് ഗ്രൂപ്പുകളിലായി പങ്കെടുക്കുന്ന ടീമുകള്‍

പൂള്‍ എ: ഓസ്ട്രേലിയ, ഫ്രാന്‍സ്, ജപ്പാന്‍, ന്യൂസിലാണ്ട്, സ്പെയിന്‍

പൂള്‍ ബി: ബെല്‍ജിയം, ഈജിപ്റ്റ്, ജര്‍മ്മനി, അയര്‍ലാണ്ട്, ദക്ഷിണാഫ്രിക്ക

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement