നരീന്ദർ ബത്ര ഇന്റർനാഷണൽ ഹോക്കി ഫെഡറേഷന്‍റെ പ്രസിഡന്റ്

- Advertisement -

ഇന്ത്യൻ ഹോക്കി അസോസിയേഷൻ പ്രസിഡന്റ് നരീന്ദർ ബത്ര ഇന്റർനാഷണൽ ഹോക്കി ഫെഡറേഷന്‍റെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. ഈ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഏഷ്യക്കാരൻ കൂടിയാണ് നരീന്ദർ ബത്ര. ദുബായിൽ നടന്ന ഇന്റർനാഷണൽ ഹോക്കി ഫെഡറേഷന്റെ 45 മത്തെ സമ്മേളനത്തിലാണ് ബത്രയെ ലോക ഹോക്കിയുടെ അമരക്കാരനായി തിരഞ്ഞെടുത്തത്.

മൂന്ന് പേർ മത്സര രംഗത്ത് ഉണ്ടായിരുന്നെങ്കിലും 68 വോട്ടുകൾ നേടിയാണ് ബത്ര തിരഞ്ഞെടുക്കപ്പെട്ടത്. 60 വോട്ടുകളാണ് തിരഞ്ഞെടുക്കപെടാൻ വേണ്ടിയിരുന്നത്. അയർലണ്ടിന്റെ ഡേവിഡ് ബൽബിർനിക്ക് 29 വോട്ട് കിട്ടിയപ്പോൾ ഓസ്ട്രേലിയക്കാരൻ ആയ കെൻ റീഡിന് 13 വോട്ട് മാത്രമേ കിട്ടിയുള്ളൂ.

59 കാരനായ ബത്ര 2014 ഒക്ടോബറിലാണ് ഹോക്കി ഇന്ത്യയുടെ പ്രസിഡന്റ് ആയത്. കഴിഞ്ഞ കുറെ ആഴ്ചകളായി ബത്ര തൻ്റെ സ്ഥാനാര്‍ത്ഥത്വത്തിനു പിന്തുണ തേടി ലോകരാജ്യങ്ങൾ സന്ദർശിക്കുകയായിരുന്നു.

8 കൊല്ലം ഇന്റർനാഷണൽ ഹോക്കി ഫെഡറേഷന്റെ തലപ്പത്തു നിന്ന ലിയാനദ്രോ നെഗ്രിയുടെ ചുമതല ഇനി ഇന്ത്യക്കാരനായ ബത്ര ഏറ്റെടുക്കും

Advertisement