
ഹോക്കി വേള്‍ഡ് ലീഗിലെ പൂള് എ മത്സരത്തില്‍ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് ഓസ്ട്രേലിയയോട് കീഴടങ്ങി സ്പെയിന്. ഇരു ടീമുകളും ഗോള്‍മുഖത്തേക്ക് നിരന്തരം ആക്രമണം അഴിച്ചുവിട്ട മത്സരത്തില്‍ ഏറിയ പങ്കും ഗോള്‍ മാത്രം വീണില്ലായിരുന്നു. അവസാന പത്ത് മിനുട്ടിലേക്ക് മത്സരം കടക്കുന്നത് വരെ അവസരങ്ങള്‍ നഷ്ടപ്പെടുത്തുവാന്‍ ഇരു ടീമുകളും മത്സരിക്കുന്ന കാഴ്ചയാണ് ജോഹാന്നസ്ബര്‍ഗിലെ ഹോക്കി ടര്‍ഫില്‍ കാണികള്‍ സാക്ഷ്യം വഹിച്ചത്. 53ാം മിനുട്ടില്‍ ഓസ്ട്രേലിയ ആദ്യ ഗോള്‍ നേടുന്നത്. ഡൈലാന്‍ വോദര്സ്പൂണ് ആയിരുന്നു സ്കോറര്‍.
ഒരു ഗോളിനു മത്സരം ഓസ്ട്രേലിയ ജയിക്കുമെന്ന് ഏറെക്കുറെ ഉറപ്പിച്ച ഘട്ടത്തിലാണ് സെക്കന്‍ഡുകള്‍ മാത്രം അവശേഷിക്കേ ട്രെന്റ് മിട്ടണ് ഓസ്ട്രേലിയയുടെ ലീഡ് രണ്ടാക്കി ഉയര്‍ത്തിയത്. ഗ്രൂപ്പ് എ യില്‍ ഒന്നാം സ്ഥാനത്താണ് ഓസ്ട്രേലിയ. സ്പെയിന് നാലാമതും.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial