Picsart 25 06 23 08 27 50 717

രാജ്യാന്തര ഹോക്കിയിൽ നിന്ന് ലളിത് ഉപാധ്യായ വിരമിച്ചു



ഇന്ത്യൻ ഹോക്കിയുടെ അഭിമാന താരമായ ലളിത് കുമാർ ഉപാധ്യായ രാജ്യാന്തര ഹോക്കിയിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. രണ്ട് ഒളിമ്പിക്സ് വെങ്കല മെഡലുകൾ നേടിയ ശ്രദ്ധേയമായ കരിയറിനാണ് ഇതോടെ തിരശ്ശീല വീഴുന്നത്.


ഇന്ത്യ ബെൽജിയത്തെ 4-3 ന് തോൽപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ പ്രഖ്യാപനം വന്നത്. 31 വയസ്സുകാരനായ ലളിത്, ടോക്കിയോ 2020 ലും പാരീസ് 2024 ലും നേടിയ ചരിത്രപരമായ വെങ്കല മെഡലുകൾ ഉൾപ്പെടെ ഇന്ത്യയുടെ സമീപകാല വിജയങ്ങളിൽ പ്രധാന പങ്കുവഹിച്ചു.



2014-ൽ അരങ്ങേറ്റം കുറിച്ച ലളിത് 179-ൽ അധികം അന്താരാഷ്ട്ര മത്സരങ്ങളിൽ കളിക്കുകയും 40-ൽ അധികം ഗോളുകൾ നേടുകയും ചെയ്തു.

ലളിത് ഉപാധയയുടെ കരിയർ ഹൈലൈറ്റ്;

  • ഏഷ്യൻ ചാമ്പ്യൻസ് ട്രോഫിയിൽ സ്വർണ്ണം (2016, 2018)
  • 2017 ഏഷ്യാ കപ്പിൽ സ്വർണ്ണം
  • 2017 ഹോക്കി വേൾഡ് ലീഗ് ഫൈനലിൽ വെങ്കലം
  • 2018 ചാമ്പ്യൻസ് ട്രോഫിയിൽ വെള്ളി
    അദ്ദേഹത്തിന്റെ മികവിന് 2021-ൽ അർജുന അവാർഡ് ലഭിച്ചു, കൂടാതെ ഇന്ത്യൻ കായികരംഗത്തിന് നൽകിയ സംഭാവനകൾക്ക് സംസ്ഥാന സർക്കാർ അദ്ദേഹത്തെ ഡെപ്യൂട്ടി സൂപ്രണ്ടന്റ് ഓഫ് പോലീസ് (DSP) ആയും നിയമിച്ചു.
Exit mobile version