
സാന്റിയാഗോയില്‍ നടന്നു വരുന്ന വനിത ലോകകപ്പ് രണ്ട് മൂന്ന് ദിനങ്ങളിലെ മത്സരങ്ങളുടെ വിവരണം
രണ്ടാം ദിനം
വനിത ജൂനിയര്‍ ലോകകപ്പില്‍ ഇന്നലെ നടന്ന മത്സരങ്ങളില്‍ പ്രമുഖ ടീമുകള്‍ക്ക് ജയം. പൂള് ബി മത്സരങ്ങളില്‍ ജര്‍മ്മനി 10-1 നു ഫ്രാന്‍സിനെയും അര്‍ജന്റീന 3-1 നു ജപ്പാനെയും തകര്‍ത്തു.
പൂള് ഡിയില്‍ സ്പെയിന് ബെല്‍ജിയത്തിനെ മറുപടിയില്ലാത്ത നാലു ഗോളുകള്‍ക്ക് തകര്‍ത്തപ്പോള്‍ ചൈനയും ന്യൂസിലാണ്ടും 2-2 സമനിലയില്‍ പിരിഞ്ഞു
ഗ്രൂപ്പ് എ യില്‍ കൊറിയയും നെതര്‍ലാണ്ട്സും വിജയം നേടി. കൊറിയ സിംബാബ്വയെ 6-0 നു നെതര്‍ലാണ്ട്സ് അമേരിക്കയെ 5-1 നും തകര്‍ത്തു
മൂന്നാം ദിനം
പൂള് ബി മത്സരങ്ങളില്‍ ജപ്പാനും ഫ്രാന്‍സും ഗോള്‍ രഹിത സമനിലയില്‍ പിരിഞ്ഞപ്പോള്‍ അര്‍ജന്റീന ജര്‍മ്മനിയെ 4-1നു പരാജയപ്പെടുത്തി. പൂള് സിയില്‍ ഓസ്ട്രേലിയ ഇംഗ്ലണ്ട് മത്സരം 1-1 സമനിലയില്‍ അവസാനിച്ചപ്പോള്‍ ആതിഥേയരായ ചിലി 2-1 നു ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി.