വനിത ജൂനിയര്‍ ലോകകപ്പ് : വമ്പന്‍ ജയവുമായി അമേരിക്കയും ഹോളണ്ടും

- Advertisement -

ചിലിയിലെ സാന്റിയാഗോയില്‍ വനിത ജൂനിയര്‍ ലോകകപ്പില്‍ ഇന്നലെ ആരംഭിച്ചു. നാല് ഗ്രൂപ്പുകളിലായി 16 ടീമുകളാണ് പങ്കെടുക്കുന്നത്
ആദ്യ ദിവസത്തെ 6 മത്സരങ്ങളാണ് നടന്നത്. ഉദ്ഘാടന മത്സരത്തില്‍ ചൈന സ്പെയിന്‍ പോരാട്ടം സമനിലയില്‍ പിരിഞ്ഞു. ഇരു ടീമുകളും 4 ഗോളുകള്‍ നേടുകയായിരുന്നു.
Women's Hockey Junior World CupWomen's Hockey Junior World Cup

പൂള്‍ ഡിയിലെ മറ്റൊരു മത്സരത്തില്‍ ബെല്‍ജിയം ന്യൂസിലാണ്ടിനെ 2-1 നു പരാജയപ്പെടുത്തി. മത്സരത്തിന്റെ 7ാം മിനുട്ടില്‍ ന്യൂസിലാണ്ടാണ് ലീഡ് നേടിയത്. എന്നാല്‍ ലീന്‍ ഹെല്‍വെര്‍ട്ട് നേടിയ ഇരട്ട ഗോളുകളിലൂടെ ബെല്‍ജിയം മത്സരം സ്വന്തമാക്കുകയായിരുന്നു.

Women's Hockey Junior World CupWomen's Hockey Junior World Cup

പൂള്‍ എയിലെ മത്സരങ്ങളില്‍ അമേരിക്കയും ഹോളണ്ടും വിജയം നേടി. 10-0 നു സിംബാബ്‍‍വെയേയാണ് അമേരിക്ക തകര്‍ത്തത്. കൊറിയയെ 10-2 നു തോല്പിച്ചാണ് ഹോളണ്ട് ടൂര്‍ണ്ണമെന്റ് തുടങ്ങിയത്.

പൂള്‍ സിയിലെ മത്സരത്തില്‍ ഓസ്ട്രേലിയ ഏകപക്ഷീയമായ 7 ഗോളുകള്‍ക്ക് ദക്ഷിണാഫ്രിക്കയെ തകര്‍ത്തപ്പോള്‍ ആതിഥേയരായ ചിലിക്ക് ഇംഗ്ലണ്ടിനോട് പരാജയം നേരിടേണ്ടി വന്നു. 1-0 എന്ന സ്കോറിനാണ് ഇംഗ്ലണ്ട് വിജയം നേടിയത്.

Advertisement