ജൂനിയര്‍ വനിത ഹോക്കി ലോകകപ്പ് സെമി ലൈനപ്പ് തയ്യാര്‍

- Advertisement -

സാന്റിയാഗോയില്‍ നടക്കുന്ന ജൂനിയര്‍ വനിത ഹോക്കി ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങളില്‍ പ്രമുഖ ടീമുകള്‍ക്ക് വിജയം. ഇന്നലെ നടന്ന ആദ് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ ജര്‍മ്മനിയെ ഏകപക്ഷീയമായ അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്ത് നെതര്‍ലാണ്ട്സ് സെമിയില്‍ കടന്നു. മാരി ബുര്‍ഗ്, ഫ്രെഡ്രിഗ് മാട്ള(2), വാന്‍ ഡെര്‍ പ്ലാസ് പ്ലെയുന്‍, യെന്റല്‍ ലീമാന്‍സ് എന്നിവരാണ് ഗോളുകള്‍ നേടിയത്.

രണ്ടാം മത്സരത്തില്‍ സ്പെയിന്‍ ഇംഗ്ലണ്ടിനെ 5-3 സ്കോര്‍ ലൈനിനു മറികടക്കുകയായിരുന്നു. ഒരു ഘട്ടത്തില്‍ 5-1 നു ലീഡ് ചെയ്യുകയായിരുന്നു സ്പെയിനിനെതിരെ അവസാന നിമിഷങ്ങളില്‍ ഗോള്‍ മടക്കി ഇംഗ്ലണ്ട് മത്സരം ആവേശകരമാക്കുകയായിരുന്നു.

മൂന്നാം ക്വാര്‍ട്ടര്‍ മത്സരത്തില്‍ അര്‍ജന്റീന ടൂര്‍ണ്ണമെന്റിലെ തങ്ങളുടെ ജൈത്രയാത്ര തുടര്‍ന്നു. 2-0 നാണ് അവര്‍ അമേരിക്കയെ തകര്‍ത്തത്. ബിയാങ്കയും ലൂസീനയുമാണ് അര്‍ജന്റീനയ്ക്ക് വേണ്ടി ഗോളുകള്‍ നേടിയത്.

അവസാന ക്വാര്‍ട്ടര്‍ മത്സരത്തില്‍ ബെല്‍ജിയത്തെ ഓസ്ട്രേലിയ 7-2നു തകര്‍ത്ത് സെമി ലൈനപ്പ് പൂര്‍ത്തിയാക്കി. മത്സരത്തില്‍ ആദ്യ ഗോള്‍ നേടിയത് ബെല്‍ജിയമാണെങ്കിലും ശക്തമായി ആക്രമിച്ചു കളിച്ച ഓസ്ട്രേലിയ ബെല്‍ജിയത്തിനുമേല്‍ സമ്പൂര്‍ണ്ണ മേധാവിത്വം കാഴ്ച വയ്ക്കുകയായിരുന്നു. ഓസ്ട്രേലിയയ്ക്ക് വേണ്ടി ഗ്രേസ് സ്റ്റുവര്‍ട് അംബ്രോസിയ മലോണ്‍ എന്നിവര്‍ രണ്ട് ഗോളുകള്‍ നേടിയപ്പോള്‍ മൈക്കല സ്പാനോ, സാവന്നാഹ, മാ‍ഡിസണ്‍ എന്നിവര്‍ ഓരോ ഗോള്‍ നേടി. ജോന്‍ പീറ്റേഴ്സും ലീന്‍ ഹെല്‍വാര്‍ട്ടുമാണ് ബെല്‍ജിയത്തിനായി ഗോളുകള്‍ നേടിയത്.

ഇന്ന് നടക്കുന്ന 9-12 വരെയുള്ള സ്ഥാന നിര്‍ണ്ണയ മത്സരങ്ങളില്‍ കൊറിയ – ചൈനയെയും ജപ്പാന്‍ ചിലിയെയും നേരിടും. 13-16 വരെയുള്ള സ്ഥാനങ്ങള്‍ക്കായി സിംബാബ്‍വേ – ന്യൂസിലാണ്ടിനെയും ഫ്രാന്‍സ് – ദക്ഷിണാഫ്രിക്കയെയും നേരിടും.

Advertisement