Picsart 23 12 09 19 37 54 629

ജൂനിയർ ഹോക്കി ലോകകപ്പ്, ഇന്ത്യ ക്വാർട്ടർ ഫൈനലിൽ

ജൂനിയർ ഹോക്കി ലോകകപ്പിൽ ഇന്ത്യൻ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി. ഇന്ന് കാനഡയ്ക്ക് എതിരെ ഗോൾ വർഷം നടത്തിയാണ് ഇന്ത്യ ക്വാർട്ടർ ഉറപ്പിച്ചത്. പത്തു ഗോളുകൾ ആണ് ഇന്ത്യ ഇന്ന് സ്കോർ ചെയ്തത്. 10-1ന്റെ വിജയം ഇന്ത്യ ഉറപ്പിച്ഛു‌. രണ്ടാം പകുതിയിൽ ഇന്ത്യ ഏഴ് ഗോളുകൾ ആണ് അടിച്ചു കൂട്ടിയത്.

ആദിത്യ അർജുൻ, രോഹിത്, അമന്ദീപ് എന്നിവർ ഇന്ന് ഇന്ത്യക്ക് ആയി ഇരട്ട ഗോളുകൾ നേടി. രജീന്ദർ സിങ്, വിഷ്ണുകാന്ത് സിംഗ്, സൗരബ്, ഉത്തം സിംഗും ഇന്ന് ഇന്ത്യക്ക് ആയി ഗോൾ നേടി. ഈ വിജയത്തോടെ ഇന്ത്യ അവരുടെ പൂളിൽ രണ്ടാം സ്ഥാനം ഉറപ്പിച്ചു.

Exit mobile version