
ഹോക്കി വേള്‍ഡ് ലീഗ് വനിത വിഭാഗത്തിന്റെ സെമി ഫൈനലിന്റെ ജോഹാന്നസ്ബര്‍ഗ് പതിപ്പിനു നാളെത്തുടക്കം. നാളെ ദക്ഷിണാഫ്രിക്കന്‍ സമയം ഉച്ചയ്ക്ക് ആരംഭിക്കുന്ന ആദ്യ മത്സരത്തില്‍ ജപ്പാനും അയര്‍ലണ്ടും ഏറ്റുമുട്ടും. രണ്ട് പൂളുകളിലായി 10 ടീമുകളാണ് ജോഹാന്നസ്ബര്‍ഗില്‍ മാറ്റുരയ്ക്കുന്നത്. ഇന്ത്യ പൂള് ബിയിലാണ്.
പൂള് എ: ഇംഗ്ലണ്ട്, ജര്‍മ്മനി, അയര്‍ലാണ്ട്, ജപ്പാന്, പോളണ്ട്
പൂള് ബി: അര്‍ജന്റീന, ചിലി, ഇന്ത്യ, ദക്ഷിണാഫ്രിക്ക, അമേരിക്ക
വനിത വിഭാഗത്തിന്റെ ആദ്യ പാദ സെമിഫൈനല്‍ ബ്രസല്‍സില്‍ ജൂണ്‍ 21-ജൂലായ് 2 വരെ നടന്നിരുന്നു. നെതര്‍ലാണ്ട്സ് ആണ് വിജയികളായത്. രണ്ടാം സ്ഥാനം ചൈനയ്ക്കും, മൂന്നാം സ്ഥാനം ന്യൂസിലാണ്ടും സ്വന്തമാക്കി. നാലാം സ്ഥാനം നേടിയ കൊറിയയും ഓക്ലാന്ഡില് ഒക്ടോബറില്‍ നടക്കുന്ന ഫൈനലിലേക്ക് യോഗ്യത നേടിയിട്ടുണ്ട്. ജോഹാന്നസ്ബര്‍ഗിലെ ആദ്യ നാല് സ്ഥാനക്കാരും ഓക്ലാന്‍ഡിലെ ഫൈനലിനു യോഗ്യത ലഭിക്കും.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial