ഇംഗ്ലണ്ടിനെ മറികടന്ന് ജപ്പാന്‍, അര്‍ജന്റീനയോട് പരാജയം വാങ്ങി ദക്ഷിണാഫ്രിക്ക

വേള്‍ഡ് ഹോക്കി ലീഗില്‍ വിജയം സ്വന്തമാക്കി ജപ്പാനും, അര്‍ജന്റീനയും. ഇന്നലെ നടന്ന മത്സരങ്ങളില്‍ ജപ്പാന്‍ ഇംഗ്ലണ്ടിനെ മറികടന്നപ്പോള്‍ അര്‍ജന്റീന ദക്ഷിണാഫ്രിക്കയെ തകര്‍ക്കുകയായിരുന്നു. മൂന്നാം മിനുട്ടില്‍ മാമി കരിനോ ആണ് ജപ്പാന്റെ വിജയ ഗോള്‍ നേടിയത്. മത്സരത്തില്‍ പിന്നീട് ഗോളുകള്‍ നേടുവാന്‍ ഇരു ടീമുകളും പരാജയപ്പെടുകയായിരുന്നു.

മറ്റൊരു ആവേശകരമായ മത്സരത്തില്‍ ആതിഥേയരായ ദക്ഷിണാഫ്രിക്കയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ക്കുകയാണ്. 28ാം മിനുട്ടില്‍ ബെര്‍ണാഡേറ്റേ കോസ്റ്റണ്‍ ആണ് ദക്ഷിണാഫ്രിക്കയുടെ ആദ്യ ഗോള്‍ നേടിയത്. മൂന്നാം ക്വാര്‍ട്ടര്‍ വരെ ലീഡ് നിലനിര്‍ത്താനായ ദക്ഷിണാഫ്രിക്കന്‍ പ്രതിരോധത്തെ എന്നാല്‍ അവസാന നിമിഷങ്ങളില്‍ അര്‍ജന്റീന ഭേദിക്കുകയായിരുന്നു. 41, 49, 58 മിനുട്ടുകളില്‍ ഗോളുകള്‍ നേടി അര്‍ജന്റീന ആതിഥേയരുടെ മേലുള്ള തങ്ങളുടെ ആധിപത്യം സ്ഥാപിക്കുകയായിരുന്നു. നോയല്‍, ഡെല്‍ഫീന മെറീനോ, ഫ്ലോറെന്‍സിയ ഹബീഫ് എന്നിവരാണ് വിജയികള്‍ക്കായി ഗോളുകള്‍ നേടിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleബകയോകോ ചെൽസിയിൽ എത്തിയേക്കും
Next articleലോർഡ്‌സിലെ ആ വിജയത്തിന് 15 വയസ്