
ഹോക്കി വേള്‍ഡ് ലീഗ് വനിത വിഭാഗം മത്സരങ്ങളില്‍ ജപ്പാനും ചിലിയ്ക്കും ജയം. ആദ്യ മത്സരത്തില്‍ പൂള് എ യില്‍ പോളണ്ടിനെയാണ് ജപ്പാന് നേരിട്ടത്. വിരസമായ ഗോള്‍രഹിത ആദ്യ പകുതിയ്ക്ക് ശേഷം 36ാം മിനുട്ടില്‍ ഹസുകി നഗായി ജപ്പാന്റെ ആദ്യ ഗോള്‍ നേടി. മത്സരം അവസാനിക്കാന്‍ വെറും 4 മിനുട്ട് ബാക്കിയുള്ളപ്പോള്‍ കാന നോമുര ജപ്പാന്റെ രണ്ടാം ഗോള്‍ സ്വന്തമാക്കി.
മറ്റൊരു മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനു ചിലി ആതിഥേയരായ ദക്ഷിണാഫ്രിക്കയെ മറികടന്നു. 32ാം മിനുട്ടില്‍ മാന്വേല ഉറോസ് ആണ് ചിലിയുടെ വിജയ ശില്പിയായി മാറിയത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial