രണ്ടാം മത്സരവും ജയിച്ച് ഇന്ത്യന്‍ വനിതകള്‍

- Advertisement -

ഇന്ത്യന്‍ വനിത ഹോക്കി ടീമിനു കൊറിയന്‍ പര്യടനത്തില്‍ തുടര്‍ച്ചയായ രണ്ടാം ജയം. ആദ്യ മത്സരത്തില്‍ 1-0 നാണ് ജയം ഇന്ത്യ സ്വന്തമാക്കിയതെങ്കില്‍ ഇന്ന് നടന്ന രണ്ടാം മത്സരത്തില്‍ അഞ്ച് ഗോളുകള്‍ പിറന്ന മത്സരത്തില്‍ 3-2 എന്ന സ്കോര്‍ ലൈനില്‍ ഇന്ത്യ വിജയം കൊയ്തു. അഞ്ചാം മിനുട്ടില്‍ പൂനം റാണി ഇന്ത്യയുടെ ആദ്യ ഗോള്‍ നേടിയെങ്കിലും അഞ്ച് മിനുട്ടുകള്‍ക്ക് ശേഷം കൊറിയ സമനില ഗോള്‍ കണ്ടെത്തി. ആദ്യ ക്വാര്‍ട്ടറില്‍ 1-1 എന്ന സ്കോറില്‍ ഇന്ത്യയും കൊറിയയും പിരിയുകയായിരുന്നു.

മത്സരത്തിന്റെ 27ാം മിനുട്ടില്‍ ഇന്ത്യയുടെ നായിക റാണി ഇന്ത്യയ്ക്ക് വീണ്ടും നേടി. 2-1 എന്ന സ്കോറില്‍ ഇന്ത്യ ഇടവേളയ്ക്ക് പിരിയുകയും ചെയ്തു. എന്നാല്‍ രണ്ടാം പകുതി തുടങ്ങി രണ്ട് മിനുട്ടുകള്‍ക്കകം കൊറിയ വീണ്ടും ഇന്ത്യയ്ക്കൊപ്പമെത്തുകയായിരുന്നു. ഉടന്‍ തന്നെ പെനാള്‍ട്ടി കോര്‍ണര്‍ ഗോളാക്കി മാറ്റി ഇന്ത്യയ്ക്കായി ഗുര്‍ജീത്ത് കൗര്‍ വീണ്ടും ലീഡ് നേടി.

അവസാന സെഷനില്‍ ഗോള്‍ മടക്കുവാനുള്ള കൊറിയന്‍ ശ്രമങ്ങളെ ഇന്ത്യ ചെറുത്ത് തോല്പിച്ചപ്പോള്‍ മത്സരം 2-1നു ഇന്ത്യ സ്വന്തമാക്കി. അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 2-0നു മുന്നിലാണ്. യൂരിം ലീ, ജുന്‍ഗെന്‍ സിയോ എന്നിവരാണ് ഇന്നത്തെ മത്സരത്തില്‍ കൊറിയയുടെ സ്കോറര്‍മാര്‍.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement