കൊറിയന്‍ പര്യടനം, ഇന്ത്യ വനിത ഹോക്കി ടീമിനു ആദ്യ മത്സരത്തില്‍ ജയം

ദക്ഷിണ കൊറിയയില്‍ അഞ്ച് മത്സരങ്ങളുടെ പര്യടനത്തിനെത്തിയ ഇന്ത്യന്‍ വനിത ഹോക്കി സംഘത്തിനു ആദ്യ മത്സരത്തില്‍ ജയം. അഞ്ചാം മിനുട്ടില്‍ ലാല്‍റെംസിയാമി നേടിയ ഏക ഗോളിനാണ് മത്സരം ഇന്ത്യ സ്വന്തമാക്കിയത്. പിന്നീട് ഇരു ടീമുകള്‍ക്കും ഗോള്‍ നേടാനാകാതെ പോയപ്പോള്‍ ആതിഥേയരെ 1-0നു പരാജയപ്പെടുത്തി ഇന്ത്യ പരമ്പരയില്‍ ലീഡ് നേടി.

നാളെയാണ് പരമ്പരയിലെ രണ്ടാം മത്സരം. ഇന്ത്യന്‍ സമയം രാവിലെ 11 മണിക്കാണ് മത്സരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleലീഗ് വൺ ആസ്റ്റോരിയെ അപമാനിച്ചു
Next articleകിരീടം വീണ്ടും കയ്യിൽ നിന്ന് കളഞ്ഞ് ഈസ്റ്റ് ബംഗാൾ