
ഓസ്ട്രേലിയന്‍ പര്യടനത്തിലുള്ള ഇന്ത്യന്‍ വനിത സംഘം 2-1 നു പരമ്പരയില്‍ തോല്‍വി ഏറ്റുവാങ്ങി. ആദ്യ മത്സരത്തില്‍ 1-0 നു ഓസ്ട്രേലിയയെ അട്ടിമറിച്ച് ഇന്ത്യന്‍ സംഘം പരമ്പരയില്‍ ലീഡ് നേടിയിരുന്നു. മത്സരത്തിന്റെ 21ാം മിനുട്ടില്‍ റാണി നേടിയ ഗോളില്‍ ഇന്ത്യ വിജയിക്കുകയായിരുന്നു.
എന്നാല്‍ രണ്ടാം മത്സരത്തില്‍ ഓസ്ട്രേലിയ ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. 4-1 നാണ് ഇന്ത്യയെ ആതിഥേയര്‍ തകര്‍ത്തത്. 8, 26, 29, 51 മിനുട്ടുകളിലാണ് ഓസ്ട്രേലിയന്‍ ടീം ഗോള്‍ നേടിയത്. കാത്റിന് സ്ലാട്ടറി, ജോര്‍ജ്ജിയ നാന്സ്കാവന്, ആഷ്ലി ഫെയ്, എഡ്വിന ബോണ്‍ എന്നിവരാണ് യഥാക്രമം ഓസ്ട്രേലിയന്‍ ഗോളുകള്‍ നേടിയത്. ഇന്ത്യയ്ക്ക് വേണ്ടി 27ാം മിനുട്ടില്‍ റാണിയാണ് ഗോള്‍ മടക്കിയത്. പരമ്പരയില്‍ റാണി നേടുന്ന രണ്ടാമത്തെ ഗോളാണിത്.
മൂന്നാം മത്സരത്തില്‍ 3-1 നു ഇന്ത്യയെ തോല്പിച്ച് ഓസ്ട്രേലിയ പരമ്പര സ്വന്തമാക്കി. മത്സരത്തിന്റെ 17ാം മിനുട്ടില്‍ ക്യാപ്റ്റന്‍ വന്ദന കടാരിയ നേടിയ ഗോളില്‍ ഇന്ത്യയാണ് ലീഡ് നേടിയത്. എന്നാല്‍ ബ്രൂക്ക് പെരിസ്(39ാം മിനുട്ട്), ഗാബി നാന്‍സ്(41) ജോര്ഡിന് ഹോള്സ്ബര്ഗര്(58) എന്നിവരുടെ ഗോളുകളിലൂടെ ഓസ്ട്രേലിയ മത്സരം സ്വന്തമാക്കുകയായിരുന്നു.