ഇന്ത്യയുടെ സ്പാനിഷ് പര്യടനത്തിന് തോൽവിയോടെ തുടക്കം

- Advertisement -

സ്പാനിഷ് പര്യടനത്തിന് പോയ ഇന്ത്യൻ വനിതാ ഹോക്കി ടീമിന് പരാജയത്തോടെ തുടക്കം. ഏകപക്ഷീയമായ മൂന്നു ഗോളുകൾക്കാണ് ഇന്ത്യ പരാജയപ്പെട്ടത്. അഞ്ച് മത്സരത്തിനുള്ള പാരമ്പരയ്‌ക്കാണ്‌ ഇന്ത്യ സ്പെയിനിലെത്തിയത്. ലോല റൈറ (48′, 52′) ബെർട്ട ബോണസ്ട്രേ (6′) എന്നിവരുടെ ഗോളുകളാണ് ഇന്ത്യക്ക് ആധികാരികമായ ജയം നേടിക്കൊടുത്തത്.

മത്സരത്തിന്റെ ആറാം മിനുട്ടിൽ സ്‌കോർ ചെയ്യാൻ സ്പെയിനിനു സാധിച്ചു. 14 ആം മിനുട്ടിൽ ലഭിച്ച സുവർണാവസരം മുതലാക്കാൻ ഇന്ത്യൻ സ്കൈപ്പാർ റാണി രാംപാലിന്‌ സാധിച്ചില്ല.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement