Picsart 23 10 30 23 55 34 298

ഏഷ്യൻ ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യൻ വനിതാ ഹോക്കി ടീം വിജയം തുടരുന്നു

വനിതാ ഏഷ്യൻ ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യക്ക് രണ്ടാം വിജയം. ഇന്ന് ചൈനക്ക് എതിരെ നടന്ന ആവേശകരമായ പോരാട്ടത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആണ് ഇന്ത്യ വിജയിച്ചത്. 15ആം മിനുട്ടിൽ ദീപിക ആണ് ഇന്ത്യക്ക് ലീഡ് നൽകിയത്. 26ആം മിനുട്ടിൽ സലിമയിലൂടെ ഇന്ത്യ ലീഡ് ഇരട്ടിയാക്കി. പകുതി സമയത്ത് ഇന്ത്യ 2 ഗോളിന് മുന്നിൽ ആയിരുന്നു.

51ആം മിനുട്ടിൽ ജിയോഖിയിലൂടെ ചൈന ഒരു ഗോൾ മടക്കി എങ്കിലും വിജയം ഉറപ്പിക്കാൻ ഇന്ത്യക്ക് ആയി. നേരത്തെ ആദ്യ മത്സരത്തിൽ തായ്ലന്റിന് എതിരെ ഒന്നിനെതിരെ ഏഴു ഗോളുകൾക്ക് ഇന്ത്യ വിജയിച്ചിരുന്നു.

Exit mobile version