
വീണ്ടും ഇന്ത്യന്‍ ഹോക്കി ടീമിന്റെ തേരോട്ടം, ഗ്രൂപ്പ് ഘട്ടത്തില്‍ 7-1 നു പാക്കിസ്ഥാനെ തോല്പിച്ച ഇന്ത്യ സമാനമായ പ്രകടനം ആവര്‍ത്തിക്കുകയായിരുന്നു ഇന്ന് നടന്ന 5-8 വരെയുള്ള സ്ഥാന നിര്‍ണ്ണയ മത്സരത്തില്‍. രമണ്‍ ദീപ് സിംഗ് 8ാം മിനുട്ടില്‍ ഇന്ത്യയുടെ സ്കോറിംഗ് ആരംഭിച്ചു. മത്സരത്തില്‍ രമണ്‍ ദീപ് സിംഗ്, മന്ദീപ് സിംഗ് എന്നിവര്‍ രണ്ട് ഗോള്‍ നേടിയപ്പോള്‍ തല്‍വീന്ദര്‍ സിംഗ്, ഹര്‍മന്‍പ്രീത് സിംഗ് എന്നിവര്‍ ഓരോ ഗോളും നേടി. പാക്കിസ്ഥാന്റെ ആശ്വാസ ഗോള്‍ അജാസ് അഹമ്മദ് ആണ് നേടിയത്.
മറ്റൊരു മത്സരത്തില്‍ കാനഡ ചൈനയെ 7-3 എന്ന സ്കോറിനു തകര്‍ത്തു. രണ്ട് തവണ ചൈന ലീഡ് നേടിയെങ്കിലും കാനഡയുടെ പ്രത്യാക്രമണങ്ങളെ ചെറുക്കാനാകാതെ ചൈന കീഴടങ്ങുകയായിരുന്നു. നാളെ നടക്കുന്ന അഞ്ചാം സ്ഥാനത്തിനായുള്ള പോരാട്ടത്തില്‍ ഇന്ത്യ കാനഡയെ നേരിടും.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial