മലേഷ്യയെ നിഷ്പ്രഭമാക്കി ഇന്ത്യ

- Advertisement -

ഏഷ്യ കപ്പ് ഹോക്കി സൂപ്പര്‍ 4s മത്സരത്തില്‍ മലേഷ്യയെ തകര്‍ത്ത് ഇന്ത്യ. പകുതി സമയത്ത് 3-0നു ലീഡ് ചെയ്ത ഇന്ത്യ ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ 5-1ന്റെ ജയം സ്വന്തമാക്കി. ആദ്യ മത്സരത്തില്‍ ഇന്ത്യ കൊറിയയുമായി അവസാന മിനുട്ടില്‍ സമനില കണ്ടെത്തിയിരുന്നു. ആദ്യ ക്വാര്‍ട്ടറിന്റെ അവസാന മിനുട്ടില്‍ ആകാശ്ദീപ് സിംഗ് നേടിയ ഗോളിലൂടെ ഇന്ത്യയാണ് മത്സരത്തിലെ ഗോള്‍ സ്കോറിംഗ് ആരംഭിച്ചത്.

രണ്ടാം ക്വാര്‍ട്ടറില്‍ 19, 24 മിനുട്ടുകളില്‍ ഹര്‍മന്‍പ്രീത് സിംഗ്, എസ്കെ ഉത്തപ്പ എന്നിവര്‍ ഇന്ത്യയുടെ ലീഡ് ഉയര്‍ത്തി. രണ്ടാം പകുതി തുടങ്ങി മൂന്ന് മിനുട്ട് പിന്നിട്ടപ്പോള്‍ കൊറിയയ്ക്കെതിരെയുള്ള മത്സരത്തിലെ ഹീറോ ഗുര്‍ജന്ത് സിംഗ് ഇന്ത്യയുടെ നാലാം ഗോള്‍ നേടി. ഏഴ് മിനുട്ടുകള്‍ക്ക് ശേഷം സുനിലിലൂടെ ഇന്ത്യ മത്സരത്തിലെ അഞ്ചാം ഗോള്‍ നേടി.

50ാം മിനുട്ടില്‍ റാസീ റഹീമിലൂടെ മലേഷ്യ ഒരു ഗോള്‍ മടക്കി. നാലാം ക്വാര്‍ട്ടറിന്റെ അന്ത്യത്തോടു ഒരു ഗോള്‍ കൂടി മലേഷ്യ മടക്കി. റമദാന്‍ റോസ്‍ലി ആയിരുന്നു മലേഷ്യയുടെ രണ്ടാമത്തെ ഗോള്‍ നേടിയത്. എന്നാല്‍ തൊട്ടടുത്ത നിമിഷം തന്നെ ഇന്ത്യ സര്‍ദാര്‍ സിംഗിലൂടെ തിരിച്ചടിച്ച് 6-2 എന്ന സ്കോറിനു മത്സരം സ്വന്തമാക്കി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement