
അഞ്ചാം സ്ഥാനത്തിനായുള്ള മത്സരത്തില്‍ അയര്‍ലണ്ടിനെ തോല്പിച്ച് ഇന്ത്യ. ഇന്നലെ നടന്ന അവസാന ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ 2-3 എന്ന സ്കോറിനു ഇന്ത്യ അയര്‍ലണ്ടിനോട് അടിയറവു പറഞ്ഞിരുന്നു. എന്നാല്‍ ഇന്ന് ഇന്ത്യ 4-1 എന്ന സ്കോറിനാണ് ഇന്നലത്തെ തോല്‍വിയുടെ പകരം വീട്ടിയത്. ഇന്നലെ ജയം സ്വന്തമാക്കിയിരുന്നേല് ഇന്ത്യയ്ക്ക് മൂന്നാം സ്ഥാനത്തിനായുള്ള മത്സരത്തിനു അര്‍ഹത ലഭിക്കുമായിരുന്നു. ഇടവേള സമയത്ത് 2-0നു ഇന്ത്യ ലീഡ് ചെയ്യുകയായിരുന്നു.
അഞ്ചാം മിനുട്ടില്‍ വരുണ്‍ കുമാര്‍ ആണ് ഇന്ത്യയുടെ സ്കോറിംഗ് ആരംഭിച്ചത്. ആദ്യ പകുതി അവസാനിക്കുന്നതിനു രണ്ട് മിനുട്ടുകള്‍ മാത്രം ശേഷിക്കെ ഷീലാനന്ദ് ലാക്ര മത്സരത്തിലെ ലീഡ് രണ്ടാക്കി ഉയര്‍ത്തി. രണ്ടാം പകുതി ആരംഭിച്ച് ഏതാനും മിനുട്ടുകള്‍ക്കകം ഇന്ത്യ വരുണ്‍ കുമാറിലൂടെ വീണ്ടും ലീഡുയര്‍ത്തി. 37ാം മിനുട്ടില്‍ ഗുര്‍ജന്ത് സിംഗ് ഇന്ത്യയുടെ നാലാം ഗോള്‍ നേടി.
അവസാന ക്വാര്‍ട്ടറില്‍ 48ാം മിനുട്ടില്‍ അയര്‍ലണ്ട് ജൂലിയന്‍ ഡെയിലിലൂടെ ഒരു ഗോള്‍ മടക്കുകയായിരുന്നു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial