കൊറിയന്‍ പര്യടനത്തിലെ ആദ്യ തോല്‍വി ഏറ്റുവാങ്ങി ഇന്ത്യന്‍ വനിതകള്‍

- Advertisement -

കൊറിയന്‍ പര്യടനം നടത്തുന്ന ഇന്ത്യന്‍ വനിത ഹോക്കി ടീമിനു ആദ്യ തോല്‍വി. ഇന്ന് നടന്ന മത്സരത്തില്‍ 1-2 എന്ന സ്കോറിനാണ് ഇന്ത്യയ്ക്ക് തോല്‍വി പിണഞ്ഞത്. ഇന്ത്യയെ ആദ്യ ക്വാര്‍ട്ടറില്‍ തന്നെ രണ്ട് ഗോളുകള്‍ നേടി കൊറിയ ഞെട്ടിക്കുകയായിരുന്നു. 12, 14 മിനുട്ടുകളില്‍ നേരിട്ട തിരിച്ചടിയില്‍ നിന്ന് ഇന്ത്യ രണ്ടാം ക്വാര്‍ട്ടറില്‍ മത്സരത്തിന്റെ 17ാം മിനുട്ടില്‍ ഒരു ഗോള്‍ മടക്കിയെങ്കിലും പിന്നീട് ഗോളുകള്‍ പിറക്കാതിരുന്നപ്പോള്‍ അതേ സ്കോര്‍ ലൈനില്‍ കൊറിയ വിജയം സ്വന്തമാക്കി.

കൊറിയന്‍ ഗോളുകള്‍ പെനാള്‍ട്ടി കോര്‍ണറില്‍ നിന്നാണെങ്കില്‍ ഇന്ത്യയുടെ ഗോള്‍ ഫീല്‍ഡ് ഗോളില്‍ നിന്നായിരുന്നു. ആദ്യ മത്സരം ഇന്ത്യ 1-0 എന്ന സ്കോറിനും രണ്ടാം മത്സരം 3-2 എന്ന നിലയില്‍ ജയിച്ചിരുന്നു. പരമ്പരയില്‍ 2-1 നു ഇന്ത്യ മുന്നിട്ട് നില്‍ക്കുകയാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement