ഇംഗ്ലണ്ടിനോട് ഇന്ത്യയ്ക്ക് തോല്‍വി, ജര്‍മ്മനിയും ഓസ്ട്രേലിയയും സമനിലയില്‍

- Advertisement -

ഹോക്കി വേള്‍ഡ് ലീഗ് രണ്ടാം മത്സരത്തില്‍ ഇന്ത്യയ്ക്ക് തോല്‍വി. ഇന്നലെ ഓസ്ട്രേലിയയുമായി സമനിലയില്‍ പിരിഞ്ഞ ശേഷം ഏറെ നിര്‍ണ്ണായകമായ മത്സരത്തിനു ഇറങ്ങിയ ഇന്ത്യ ഇംഗ്ലണ്ടിനോട് 2-3 എന്ന സ്കോറിനാണ് പരാജയപ്പെട്ടത്. ആദ്യ മത്സരത്തില്‍ ജര്‍മ്മനിയോട് തോല്‍വി പിണഞ്ഞ ശേഷം മത്സരിക്കാനിറങ്ങിയ ഇംഗ്ലണ്ടിനു ജയത്തോടെ മൂന്ന് പോയിന്റുമായി ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്ത് എത്തുവാന്‍ സാധിച്ചു.

ഇന്ത്യയ്ക്കെതിരെ ആദ്യ പകുതിയില്‍ ഒരു ഗോളിനു മുന്നിട്ട് നിന്ന ഇംഗ്ലണ്ട് മൂന്നാം ക്വാര്‍ട്ടറില്‍ ലീഡ് രണ്ടാക്കി ഉയര്‍ത്തി. ഡേവിഡ് ഗൂഡ്ഫീല്‍ഡ്, സാം വാര്‍ഡ് എന്നിവരായിരുന്നു സ്കോറര്‍മാര്‍. അവസാന ക്വാര്‍ട്ടറില്‍ 47ാം മിനുട്ടില്‍ ആകാശ്ദീപ് സിംഗ് നേടിയ ഗോളിലൂടെ ഇന്ത്യ ലീഡ് കുറച്ചു. മൂന്ന് മിനുട്ടുകള്‍ കൂടി കഴിഞ്ഞ് രൂപീന്ദര്‍ പാല്‍ സിംഗ് ഇന്ത്യയെ മത്സരത്തില്‍ ഒപ്പമെത്തിച്ചു. മത്സരം സമനിലയില്‍ അവസാനിക്കുമെന്ന് തോന്നിപ്പിച്ച നിമിഷത്തിലാണ് സാം വാര്‍ഡ് ഇന്ത്യയെ ഞെട്ടിച്ച് വിജയ ഗോള്‍ കണ്ടെത്തിയത്.

BHUBANESWAR – The Odisha Men’s Hockey World League Final . Match ID 05 . Germany v Australia . Dylan Wotherspoon (Aus) with Niklas Bruns (Ger) .WORLDSPORTPICS COPYRIGHT KOEN SUYK

മറ്റൊരു മത്സരത്തില്‍ ജര്‍മ്മനിയും ഓസ്ട്രേലിയയും 2-2 എന്ന സ്കോറിനു സമനില പാലിച്ചു. ജര്‍മ്മനിയ്ക്ക് ഗ്രൂപ്പില്‍ 4 പോയിന്റും ഓസ്ട്രേലിയയ്ക്ക് 2 പോയിന്റുമാണ് നിലവില്‍ സ്വന്തമായുള്ളത്. ഏഴാം മിനുട്ടില്‍ മാര്‍ക്കോ മില്‍ടകൗവിലൂടെ ജര്‍മ്മനിയാണ് ലീഡ് നേടിയത്. രണ്ടാം പകുതിയുടെ 39, 49 പകുതിയില്‍ ഗോളുകള്‍ നേടി ഓസ്ട്രേലിയ ലീഡ് പിടിച്ചുവെങ്കിലും 58ാം മിനുട്ടില്‍ മാര്‍ട്ടിന്‍ ഹാനറിലൂടെ ജര്‍മ്മനി സമനില കണ്ടെത്തി. ബ്ലേക്ക് ഗോവേര്‍സ്, ആരോണ്‍ ക്ലെന്‍ഷ്മിഡ് എന്നിവരാണ് ഓസ്ട്രേലിയയുടെ ഗോള്‍ സ്കോറര്‍മാര്‍.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement