വനിത ഏഷ്യകപ്പ്, ഇന്ത്യയ്ക്ക് വിജയത്തുടക്കം

- Advertisement -

ജപ്പാനെ 4-1നു പരാജയപ്പെടുത്തി ഏഷ്യ കപ്പില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് വിജയത്തോടെ ആരംഭം. ആദ്യ പകുതിയില്‍ ഇന്ത്യ 2-0 എന്ന സ്കോറിനു ലീഡ് ചെയ്യുകയായിരുന്നു. ഏഴാം മിനുട്ടില്‍ സ്കോറിംഗ് ആരംഭിച്ച നവനീത് കൗര്‍ മത്സരത്തില്‍ തന്റെ ഹാട്രിക്ക് പൂര്‍ത്തിയാക്കിയപ്പോള്‍ അനൂപ ഇന്ത്യയുടെ നാലാം ഗോള്‍ നേടി. 7, 25, 53, 55 മിനുട്ടുകളിലാണ് ഇന്ത്യയുടെ ഗോളുകള്‍. 58ാം മിനുട്ടില്‍ യമാഡ ജപ്പാന്റെ ആശ്വാസ ഗോള്‍ നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement