ബെല്‍ജിയത്തിനു ജയം, ഇന്ത്യയെ 2-1 നു കീഴടക്കി

- Advertisement -

മൂന്നാം ക്വാര്‍ട്ടറില്‍ നേടിയ ലീഡ് കൈവിട്ട് ഇന്ത്യ ബെല്‍ജിയത്തിനോട് അടിയറവ് പറഞ്ഞു. ജര്‍മ്മനിയിലെ ഡസ്സല്‍ഡോര്‍ഫില്‍ നടക്കുന്ന ത്രിരാഷ്ട്ര പരമ്പരയിലാണ് ബെല്‍ജിയത്തിനോട് ഇന്ത്യ പരാജയപ്പെട്ടത്. ഹര്‍മന്‍പ്രീത് സിംഗ് ആണ് ഇന്ത്യയ്ക്കായി ആദ്യ ഗോള്‍ നേടിയത്. എന്നാല്‍ അവസാന ക്വാര്‍ട്ടറില്‍ സെഡ്രിക് ചാര്‍ലിയര്‍, ടോം ബൂണ്‍ എന്നിവരാണ് ബെല്‍ജിയത്തിനായി ഗോളുകള്‍ നേടിയത്. ജര്‍മ്മനിയാണ് ടൂര്‍ണ്ണമെന്റിലെ മൂന്നാമത്തെ ടീം. ആദ്യ മത്സരത്തില്‍ ജര്‍മ്മനിയെ ബെല്‍ജിയം 5-2 നു അടിയറവ് പറയിപ്പിച്ചിരുന്നു.

Advertisement