കാനഡയോട് തോറ്റ് ഇന്ത്യയ്ക്ക് ആറാം സ്ഥാനം

- Advertisement -

ഗ്രൂപ്പ് ഘട്ടങ്ങളില്‍ പുറത്തെടുത്ത മികവ് നോക്ക്ഔട്ട് ഘട്ടത്തിലെത്തിയപ്പോള്‍ പുലര്‍ത്താനാകാതെ വന്ന ഇന്ത്യന്‍ ഹോക്കി ടീമിനു നിരാശ. ഗ്രൂപ്പ് ഘട്ടത്തില്‍ നെതര്‍ലാന്‍ഡ്സുമായി മാത്രം തോറ്റ ഇന്ത്യ ക്വാര്‍ട്ടറില്‍ മലേഷ്യയോടും ഇന്ന് അഞ്ചാം സ്ഥാനത്തിനായുള്ള പോരാട്ടത്തില്‍ കാനഡയോടും അടിയറവു പറയുകയായിരുന്നു. ഇതിനിടെ പാക്കിസ്ഥാനെ പരാജയപ്പെടുത്തിയത് മാത്രമാണ് ഈ ഘടത്തില്‍ ഇന്ത്യയുടെ നേട്ടം.

മൂന്നാം മിനുട്ടില്‍ ഗോര്‍ഡന്‍ ജോണ്‍സ്റ്റണ്‍ കാനഡയെ മുന്നിലെത്തിച്ചുവെങ്കിലും നാല് മിനുട്ടിനുകള്‍ക്ക് ശേഷം ഇന്ത്യ ഹര്‍മന്‍പ്രീത് സിംഗിലൂടെ ഒപ്പമെത്തി. രണ്ടാം ക്വാര്‍ട്ടറില്‍ ഹര്‍മന്‍പ്രീത് ഇന്ത്യയ്ക്ക ലീഡ് നേടിക്കൊടുത്തുവെങ്കിലും രണ്ടാം പകുതിയില്‍ രണ്ട് ഗോളുകള്‍ കൂടി നേടി കാനഡ അഞ്ചാം സ്ഥാനം ഉറപ്പിച്ചു. കീഗന്‍ പെരേര, ഗോര്‍ഡന്‍ ജോണ്‍സ്റ്റണ്‍ എന്നിവരായിരുന്നു സ്കോറര്‍മാര്‍.

ചൈനയെ കീഴടക്കി പാക്കിസ്ഥാന്‍ ഏഴാം സ്ഥാനം ഉറപ്പിച്ചു. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് പാക്കിസ്ഥാന്‍ ചൈനയെ പരാജയപ്പെടുത്തിയത്. ഉമര്‍ മുഹമ്മദ് ഭുട്ട രണ്ട് ഗോളും, മുഹമ്മദ് ഇര്‍ഫാന്‍ ഒരു ഗോളും നേടിയപ്പോള്‍ ചൈനയ്ക്കായി സിയോപിംഗ് ഗുവോ ആശ്വാസ ഗോള്‍ കണ്ടെത്തി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement