മൂന്നാം ജയം, പരമ്പരയും ഇന്ത്യയ്ക്ക് സ്വന്തം

കൊറിയന്‍ പര്യടനത്തിലെ മൂന്നാം ജയം സ്വന്തമാക്കി ഇന്ത്യന്‍ വനിതകള്‍. 3-1 എന്ന സ്കോറിനാണ് ഇന്ത്യയുടെ പരമ്പരയിലെ മൂന്നാം ജയം. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ഇന്ത്യ മൂന്നാം മത്സരത്തില്‍ കൊറിയയോട് പരാജയപ്പെട്ടിരുന്നു. എന്നാല്‍ നാലാം മത്സരത്തില്‍ ശക്തമായ തിരിച്ചുവരവാണ് ടീം നടത്തിയത്.

രണ്ടാം മിനുട്ടില്‍ ഗുര്‍ജീത്ത് കൗര്‍ ആണ് ഇന്ത്യയുടെ ഗോള്‍ വേട്ട ആരംഭിച്ചത്. 14ാം മിനുട്ടില്‍ ദീപികയും 47ാം മിനുട്ടില്‍ പൂനവും ഇന്ത്യന്‍ പട്ടിക പൂര്‍ത്തിയായി. ഏകപക്ഷീയമായ ജയം ഇന്ത്യയ്ക്ക് സ്വന്തമാകുമെന്ന് കരുതിയ നിമിഷത്തിലാണ് മി ഹ്യുന്‍ പാര്‍ക്ക് മത്സരം അവസാനിക്കുവാന്‍ മൂന്ന് മിനുട്ടുള്ളപ്പോള്‍ കൊറിയയുടെ ആശ്വാസ ഗോള്‍ നേടിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial