തുടര്‍ച്ചയായ രണ്ടാം ജയം, ഏഷ്യ കപ്പില്‍ ഇന്ത്യ കുതിയ്ക്കുന്നു

- Advertisement -

ബംഗ്ലാദേശിനെ ഏകപക്ഷീയമായ ഏഴ് ഗോളിനു തകര്‍ത്ത് ഇന്ത്യയ്ക്ക് ഏഷ്യകപ്പില്‍ രണ്ടാം ജയം. ഇന്ന് ധാക്കയില്‍ നടന്ന ഇന്ത്യയുടെ രണ്ടാം മത്സരത്തില്‍ ഹര്‍മന്‍പ്രീത് സിംഗ്(2 ഗോളുകള്‍), ഗുര്‍ജന്ത് സിംഗ്, ആകാശ്ദീപ് സിംഗ്, ലലിത് ഉപാധ്യായ, അമിത് രോഹിദാസ്, രമണ്‍ദീപ് സിംഗ് എന്നിവരാണ് ഇന്ത്യയ്ക്കായി ഗോളുകള്‍ നേടിയത്. നേരത്തെ ആദ്യ മത്സരത്തില്‍ ഒക്ടോബര്‍ 11നു ഇന്ത്യ ജപ്പാനെ 5-1നു പരാജയപ്പെടുത്തിയിരുന്നു.

ഏഴാം മിനുട്ടില്‍ ഗുര്‍ജന്ത് സിംഗ് ആണ് ഇന്ത്യയുടെ സ്കോറിംഗ് ആരംഭിച്ചത്. മൂന്ന് മിനുട്ടുകളുടെ ഇടവേളയില്‍ ആകാശ്ദീപ് സിംഗ്, ലലിത് ഉപാധ്യായ എന്നിവര്‍ നേടിയ ഗോളിലൂടെ ഇന്ത്യ ലീഡ് മൂന്നായി ഉയര്‍ത്തി. രണ്ടാം ക്വാര്‍ട്ടറില്‍ രണ്ട് ഗോളുകള്‍ കൂടി ഇന്ത്യ നേടി. 20ാം മിനുട്ടില്‍ അമിത് രോഹിദാസ്, ഹര്‍മന്‍പ്രീത് സിംഗ് എന്നിവരായിരുന്നു ഗോള്‍ സ്കോറര്‍മാര്‍.

മൂന്നാം ക്വാര്‍ട്ടറില്‍ ഗോളുകള്‍ ഒന്നും തന്നെ പിറന്നില്ലെങ്കിലും 46, 47 മിനുട്ടുകളില്‍ ഗോളുകളുമായി രമണ്‍ദീപ് സിംഗ്, ഹര്‍മന്‍പ്രീത് സിംഗ് എന്നിവര്‍ ഇന്ത്യയുടെ പട്ടിക തികച്ചു. ഞായറാഴ്ച പാക്കിസ്ഥാനുമായാണ് ഇന്ത്യയുടെ അവസാന ഗ്രൂപ്പ് മത്സരം. ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനെ പാക്കിസ്ഥാന്‍ ഇതേ മാര്‍ജിനില്‍ തകര്‍ത്തിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement